ദിലീപിന് ഇക്കുറി ഓണച്ചിത്രമില്ല

By Staff

ദിലീപിന് ഈ വര്‍ഷം ഓണച്ചിത്രമില്ല. ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് ഓണച്ചിത്രമായെത്തിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ ആ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാവില്ല.

ദിലീപിന് ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് കല്‍ക്കത്താ ന്യൂസ്. കാഴ്ച, തന്മാത്ര എന്നീ മികച്ച ചിത്രങ്ങളൊരുക്കിയ ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസില്‍ ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ഒരു ടിവി ചാനലിന്റെ റിപ്പോര്‍ട്ടറായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള വേഷമാണ് ദിലീപിന് ബ്ലെസ്സി നല്‍കിയിരിക്കുന്നത്.

പൊതുവെ ഓണസീസണില്‍ ദിലീപിന് വലിയ നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാല്‍ ഇത്തവണ ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസുമായി ഓണത്തിനെത്തി വിജയം കൊയ്യാമെന്ന ദിലീപിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്. കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം ഇപ്പോഴും കൊല്‍ക്കത്തയില്‍ നടന്നുവരികയാണ്.

കഴിഞ്ഞ നാല് വര്‍ഷവും ദിലീപിന് ഓണച്ചിത്രമുണ്ടായിരുന്നു. 2006ല്‍ ഡോണ്‍ ആയിരുന്നു ദിലീപിന്റെ ഓണച്ചിത്രം. ഓണത്തിന് റിലീസ് ചെയ്യാനായി വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു ഡോണ്‍. 2005ല്‍ ചാന്തുപൊട്ടും 2004ല്‍ വെട്ടവും 2003ല്‍ മിഴി രണ്ടിലും ദിലീപിന്റെ ഓണച്ചിത്രങ്ങളായിരുന്നു.

ഇവയില്‍ സൂപ്പര്‍ഹിറ്റായ ചിത്രം ചാന്തുപൊട്ട് മാത്രമാണ്. മറ്റ് മൂന്നും പരാജയപ്പെട്ട ഓണച്ചിത്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X