കീര്‍ത്തിചക്രക്കു ശേഷം വീണ്ടും കശ്മീരില്‍
കീര്‍ത്തിചക്ര എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ ഗംഭീരമായ അരങ്ങേറ്റമാണ് മുന്‍ സൈനിക ഓഫീസറായ മേജര്‍ രവി നടത്തിയത്. മലയാളത്തില്‍ മുമ്പ് കണ്ടിട്ടുളള സൈനിക പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി മിലിട്ടറി ഓപ്പറേഷന്റെ കഥ പറയുന്ന ഒരു ചിത്രമാണ് അദ്ദേഹമൊരുക്കിയത്.
മോഹന്‍ലാല്‍ ആദ്യമായി സൈനിക ഓഫീസറുടെ വേഷം ചെയ്ത കീര്‍ത്തിചക്ര ലാലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി. കീര്‍ത്തിചക്രയിലൂടെ മേജര്‍ രവി എന്ന സംവിധായകന്‍ മലയാള സിനിമയില്‍ തന്റെ കീര്‍ത്തിമുദ്ര പതിപ്പിച്ചു.
ഒരു സൈനിക ഓഫീസറുടെ അനുഭവങ്ങളില്‍ നിന്നുമൊരുക്കിയ സിനിമയെന്ന നിലയിലാണ് കീര്‍ത്തിചക്ര ശ്രദ്ധേയമായത്. തന്റെ അനുഭവങ്ങളുടെ ചൂട് സിനിമയിലേക്കും പകരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒപ്പം സാങ്കേതികമായി സിനിമക്ക് മികവ് നല്‍കാനും അദ്ദേഹം ശ്രമിച്ചു. വളരെ ഒതുക്കത്തോടെ മോഹന്‍ലാല്‍ സൈനിക ഓഫീസറുടെ വേഷം കൈകാര്യം ചെയ്തത് ഏറെ ശ്രദ്ധേയമായി. ലാലിന്റെ പ്രകടനവും ചിത്രത്തെ ഒരു സൂപ്പര്‍വിജയമായി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.


Click it and Unblock the Notifications











