twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത മിഷന്‍ പാളിപ്പോയതെന്തു കൊണ്ട്?

    By Super
    |

    കീര്‍ത്തിചക്ര നേടിയ വന്‍വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് മേജര്‍ രവി മിഷന് 90 ഡേയ്സ് ഒരുക്കിയത്. ആദ്യചിത്രത്തില്‍ ലാലിനെ നായകനാക്കിയ മേജര്‍ രവി ഈ ചിത്രത്തിലെ കമാന്റോ ഓഫീസറുടെ വേഷം മമ്മൂട്ടിക്ക് നല്‍കി.

    മമ്മൂട്ടിയുടെ കൈകളില്‍ ഭദ്രമായിരുന്നു ചിത്രത്തിലെ നായകവേഷം. രാജീവ്ഗാന്ധിയെ വധിച്ച എല്‍ടിടിഇ പ്രവര്‍ത്തകരെ കണ്ടെത്താനായുള്ള മിഷന് നേതൃത്വം നല്‍കുന്ന സൈനിക ഓഫീസറുടെ വേഷം മമ്മൂട്ടി മികവുറ്റതാക്കി. പക്ഷേ കീര്‍ത്തിചക്രയുടെ വിജയം അടുത്ത ചിത്രത്തിലും ആവര്‍ത്തിക്കാന്‍ മേജര്‍ രവിക്ക് കഴിഞ്ഞില്ല.

    കീര്‍ത്തിചക്രയുടെ ഏറ്റവും വലിയ പ്രത്യേകത അതിവേഗത്തില്‍ കടന്നുപോകുന്ന ഷോട്ടുകളും അതേ വേഗത്തില്‍ കഥ പറയുന്ന രീതിയുമാണ്. ഷോട്ടുകള്‍ അതിവേഗത്തില്‍ മാറിമറയുന്ന ചിത്രം ആദ്യന്തം പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്നതായിരുന്നു. ഈ മികവ് മിഷന്‍ 90 ഡേയ്സില്‍ മേജര്‍ രവിക്ക് ആവര്‍ത്തിക്കാനായില്ല.

    ഷോട്ടുകള് അതിവേഗം മാറിമറയുന്നുണ്ടെങ്കിലും കഥ നിന്നിടത്തു തന്നെ നില്‍ക്കുന്ന അവസ്ഥയാണ് ഈ ചിത്രത്തില്‍. ചിത്രം സജീവമാകുന്നത് അവസാനത്തെ 15 മിനുട്ട് ക്ലൈമാക്സില്‍ മാത്രം. ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ ഇഴച്ചില്‍ ചിത്രത്തിലുടനീളം പ്രകടമായിരുന്നു. കീര്‍ത്തിചക്ര കണ്ട് ത്രില്ലടിച്ച പ്രേക്ഷകര്‍ക്ക് ആ അനുഭവം നല്‍കാന്‍ മിഷന്‍ 90 ഡേയ്സില്‍ മേജര്‍ രവിക്ക് കഴിഞ്ഞില്ല.

    Read more about: mohanlal mammotty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X