മേജര്‍ വീണ്ടും ലാലിനൊപ്പം
സൈനിക പശ്ചാത്തലത്തിലാണ് മേജര് രവി തന്റെ രണ്ടു ചിത്രങ്ങളുമൊരുക്കിയത്. ഒരു സൈനിക ഓഫീസറുടെ സജീവമായ ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹത്തിന് ഇനിയും സിനിമയിലൂടെ തന്റെ അനുഭവങ്ങളെ കുറിച്ച് പറയാനുണ്ടാവും. മേജര്‍ രവിയുടെ അടുത്ത ചിത്രവും സൈനികരുടെയും മിലിട്ടറി ഓപ്പറേഷന്റെയും കഥയാണ് പറയുന്നത്.
കാര്‍ഗില്‍ യുദ്ധത്തെ കുറിച്ചാണ് രവിയുടെ അടുത്ത ചിത്രം. ജമ്മു കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കീര്‍ത്തിചക്രക്കു ശേഷം വീണ്ടും രവി കശ്മീരില്‍ ഒരു ചിത്രം ചിത്രീകരിക്കുകയാണ്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. കാര്‍ഗില്‍ എന്നാണ് ചിത്രത്തിന്റെ പേര്.
കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ഹോമിച്ച സൈനികരുടെ കഥയാണ് താനീ ചിത്രത്തിലൂടെ പറയുന്നതെന്ന് മേജര്‍ രവി പറഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമായാണ് ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications