മമ്മൂട്ടിയും കോമഡി വേഷങ്ങളും
തനിക്ക് കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെ നേരിടാനെന്നവണ്ണം കോമഡി ട്രാക്കിലുള്ള ഒരു പിടി സിനിമകളാണ് മമ്മൂട്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്തത്. അവയില്‍ പലതും ഹിറ്റാവുകയും ചെയ്തു.
തനിക്ക് ഡാന്‍സ് ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തോട് സിനിമാജീവിതം അവസാനിപ്പിക്കുന്നതിനിടയില്‍ ഒരു സിനിമയിലെങ്കിലും താന്‍ ഡാന്‍സ് ചെയ്തു കാണിക്കുമെന്നാണ് ഒരിക്കല്‍ മമ്മൂട്ടി പ്രതികരിച്ചത്. കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെയും ഇതേ മനോഭാവത്തോടെയാണ് മമ്മൂട്ടി നേരിട്ടത്. കോമഡി ട്രാക്കിലുള്ള ഒരു പിടി സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു.
മമ്മൂട്ടിക്ക് കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനം ഇനിയാരില്‍ നിന്നുമുണ്ടാവരുതെന്ന വാശി മനസിലുണ്ടെന്ന് തോന്നുംവിധമാണ് അത്തരം സിനിമകളില്‍ തുടര്‍ച്ചയായി മമ്മൂട്ടി അഭിനയിച്ചത്. അതിനായി അത്തരം സ്ക്രിപ്റ്റുകളും കോമഡി ശൈലിയിലുള്ള സംഭാഷണരീതിയും പ്ലാന്‍ ചെയ്യാന്‍ പോലും മമ്മൂട്ടി തയ്യാറായി.
രാജമാണിക്യം, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, പോത്തന്‍വാവ, മായാവി... മമ്മൂട്ടി തന്റേതായ ശൈലിയില്‍ കോമഡി അവതരിപ്പിച്ച ഒരു പിടി ചിത്രങ്ങള്‍.


Click it and Unblock the Notifications











