twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമാണിക്യം- മമ്മൂട്ടിയുടെ മനസിലുണ്ടായ ആശയം

    By Super
    |

    തിരോന്തരം ഭാഷ പറയുന്ന രാജമാണിക്യത്തിലെ നായകന്‍ മമ്മൂട്ടിയുടെ തന്നെ മനസിലുണ്ടായ ആശയമാണ്. തിരുവനന്തപുരം ഭാഷ സിനിമയിലുടനീളം പറയുന്ന ഒരു നായക കഥാപാത്രത്തെ അവതരിപ്പക്കണമെന്ന ആഗ്രഹം മമ്മൂട്ടി മനസില്‍ കൊണ്ടുനടന്നിരുന്നു.

    വജ്രം എന്ന ചിത്രത്തില്‍ തിരുവനന്തപുരം ഭാഷ പറയുന്ന നായകനെയാണ് ആദ്യം സങ്കല്പിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ അത്തരമൊരു കഥാപാത്രത്തെ ആ ചിത്രത്തിനായി രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല. വജ്രം മറ്റൊരു ശൈലിയിലുള്ള ആക്ഷന്‍ ത്രില്ലറായാണ് പുറത്തിറങ്ങിയത്.

    പിന്നീട് രാജമാണിക്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് മമ്മൂട്ടി പഴയ ആശയം വീണ്ടും പൊടി തട്ടിയെടുത്തത്. തിരുവനന്തപുരം ഭാഷയിലുള്ള ഡയലോഗുകള്‍ എഴുതാനും പറയാനും മമ്മൂട്ടി സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹായം തേടി. ടി.എ.ഷാഹിദ് എഴുതുന്ന സംഭാഷണങ്ങള്‍ സുരാജ് തിരുവനന്തപുരം ഭാഷയിലാക്കി മമ്മൂട്ടിക്ക് പറഞ്ഞുകൊടുത്തു. സുരാജിന്റെ സഹായത്തോടെ മമ്മൂട്ടി തിരുവനന്തപുരം ഭാഷയില്‍ സംഭാഷണങ്ങള്‍ അവതരിപ്പിച്ചു.

    രാജമാണിക്യം മെഗാഹിറ്റായി. പക്ഷേ അതിനിടെ മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സുരാജാണ് ഡബ്ബ് ചെയ്തതെന്ന പ്രചാരണമുണ്ടായി. അതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ ഒരു ടിവി ചാനലിലെ അഭിമുഖത്തില്‍ രാജമാണിക്യമായി പ്രത്യക്ഷപ്പെട്ട അസ്സല്‍ തിരുവനന്തപുരം ഭാഷയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

    തന്റേതായ ശൈലിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിവുള്ള നടനാണ് താനെന്ന് കോട്ടയം കുഞ്ഞച്ചന്‍, മറവത്തൂര്‍ കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി തെളിയിച്ചിട്ടുണ്ടെങ്കിലും കോമഡി ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവിന് എല്ലാവിധ പ്രേക്ഷകരില്‍ നിന്നും അംഗീകാരം കിട്ടുന്നത് രാജമാണിക്യത്തോടെയാണ്. ആ ചിത്രം വന്‍വിജയമായതോടെ മമ്മൂട്ടി കുറച്ചുകാലം രാജമാണിക്യത്തിന്റെ ഹാങോവറിലായിരുന്നു.

    Read more about: mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X