രാജമാണിക്യം ഹാങോവര്‍
രാജമാണിക്യത്തിന് മുമ്പു തന്നെ കോമഡി ട്രാക്കിലുള്ള ചിത്രം ചെയ്ത് മമ്മൂട്ടി വിജയിപ്പിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ കോമഡി ട്രാക്കിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും ചേര്‍ത്ത് മമ്മൂട്ടി നടത്തുന്ന ആദ്യത്തെ പരീക്ഷണമായ തൊമ്മനും മക്കളും സൂപ്പര്‍ഹിറ്റായിരുന്നു.
രാജമാണിക്യത്തിന്റെ ഹാങോവറില്‍ ഒരുക്കിയ ചിത്രമാണ് തുറുപ്പുഗുലാന്‍. രാജമാണിക്യത്തില്‍ തിരുവനന്തപുരം ഭാഷയാണ് പറയുന്നതെങ്കില്‍ തുറപ്പുഗുലാനില്‍ കൊച്ചി ഭാഷയിലാണ് സംഭാഷണങ്ങള്‍. പോരാത്തതിന് ദിലീപിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൊടി ഡാന്‍സും. തുറുപ്പുഗുലാനും സൂപ്പര്‍ഹിറ്റായി.
രാജമാണിക്യം ഹാങോവര്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ എല്ലാ കഥാപാത്രങ്ങളെയും കോമഡി ശൈലിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവും മമ്മൂട്ടിക്ക് നേരിടേണ്ടി വന്നു. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തില്‍ താരാദാസിനെ കോമഡി ശൈലിയില്‍ അവതരിപ്പിക്കാനായി അത്തരം സംഭാഷണങ്ങളെഴുതാന്‍ മമ്മൂട്ടിയില്‍ നിന്നും നിര്‍ദേശമുണ്ടായതായി ചിത്രത്തിന്റെ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചു.
ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തില്‍ കോമഡിയുടെ പരിവേഷമുള്ള അധോലോക നായകനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ശ്രീനിവാസനാണ് തിരക്കഥയെഴുതിയതെങ്കിലും ആ ചിത്രം വിജയിച്ചില്ല.
പോത്തന്‍വാവ എന്ന ചിത്രത്തിലും പേര് പോലെ തന്നെ മമ്മൂട്ടിയുടെ മറ്റൊരു കോമഡി കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കണ്ടത്. ആ ചിത്രം ശരാശരി വിജയത്തിലൊതുങ്ങി. അതേ സമയം ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ രസികന്‍ നമ്പരുകള്‍ നിറഞ്ഞു നിന്ന മായാവി സൂപ്പര്‍ഹിറ്റായി.


Click it and Unblock the Notifications