മമ്മൂട്ടിക്ക് കോമഡി മടുത്തോ?
കോമഡി ട്രാക്കിലുള്ള അര ഡസനോളം ചിത്രങ്ങള്‍ ചെയ്ത മമ്മൂട്ടിക്ക് കോമഡി മടുത്തോ? മായാവിക്കു ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളൊന്നും കോമഡി ശൈലിയിലുള്ളതല്ല. ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളും വ്യത്യസ്തമാണ്.
മായാവിയുടെ വമ്പന്‍ വിജയത്തിനു ശേഷം കയ്യൊപ്പ്, ബിഗ് ബി, മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. കയ്യൊപ്പില്‍ ഒരു ക്യാരക്ടര്‍ റോളാണ് ചെയ്തതെങ്കില്‍ ബിഗ് ബി, മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങളില്‍ ആക്ഷന്‍ ഹീറോയുടെ വേഷമാണ്.
മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ശ്യാമപ്രസാദിന്റെ ഒരേ കടല്‍ ആണ്. ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ വന്ദേമാതരം, നസ്രാണി, പഴശിരാജ എന്നിവയാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഒരു ചിത്രത്തിലും മമ്മൂട്ടിക്ക് അഭിനയിക്കുന്നുണ്ട്. ഇവയൊന്നും കോമഡി ട്രാക്കിലുള്ള ചിത്രങ്ങളല്ല.
അര ഡസന്‍ ചിത്രങ്ങളില്‍ കോമഡി വേഷം ചെയ്ത മമ്മൂട്ടിക്ക് ഇനിയും അത്തരം ചിത്രങ്ങള്‍ ചെയ്യുന്നത് ആവര്‍ത്തനവിരസതയുണ്ടാക്കുമെന്ന് സ്വയം തോന്നിക്കാണണം. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷത്തെ തന്റെ ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനം പരിശോധിച്ചാല്‍ മമ്മൂട്ടിക്ക് വീണ്ടുവിചാരത്തിലെത്തേണ്ടി വരും.


Click it and Unblock the Notifications











