കോമഡി ട്രാക്കിലേക്ക് മമ്മൂട്ടി മടങ്ങുമോ?
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ മമ്മൂട്ടി ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റായത് നാലെണ്ണമാണ്- തൊമ്മനും മക്കളും, രാജമാണിക്യം, തുറുപ്പുഗുലാന്‍, മായാവി. നാലും കോമഡി ട്രാക്കിലുള്ള ചിത്രങ്ങള്‍. കുടുംബനാഥനായും പ്രജാപതിയായും സിബിഐ ഓഫീസറായുമൊക്കെ ഇതിനിടയില്‍ മമ്മൂട്ടി മറ്റു തരത്തിലുള്ള വേഷങ്ങള്‍ ചെയ്തെങ്കിലും ആ ചിത്രങ്ങളൊന്നും സൂപ്പര്‍ഹിറ്റുകളായില്ല.
മായാവിക്കു ശേഷം ഈ വര്‍ഷം മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്- കയ്യൊപ്പ്, ബിഗ് ബി, മിഷന്‍ 90 ഡേയ്സ്. ഇവയിലൊന്നു പോലും സൂപ്പര്‍ഹിറ്റായില്ല. ബിഗ് ബി മാത്രം ശരാശരി വിജയം നേടി. കയ്യൊപ്പും മിഷന്‍ 90 ഡേയ്സും പരാജയപ്പെട്ടു.
സൂപ്പര്‍താരങ്ങളില്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നിലെങ്കിലും ഹിറ്റുകളുടെ എണ്ണത്തില്‍ പിറകിലായ മമ്മൂട്ടിക്ക് മറ്റൊരു സൂപ്പര്‍ഹിറ്റിനായി വീണ്ടും കോമഡി ശൈലിയിലേക്ക് മടങ്ങിപ്പോകേണ്ടി വരുമോ?


Click it and Unblock the Notifications