ദിലീപും കാവ്യയും ഒന്നിക്കുന്നത് ഇനിയെന്ന്?
ദിലീപിന്റെ ഏറ്റവും മികച്ച ജോഡി കാവ്യാ മാധവനെന്നാണ് പറയാറുണ്ട്. ദിലീപിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായ നടിയാണ് കാവ്യാ മാധവന്‍. അവയില്‍ മിക്കതും ഹിറ്റുകളായി.
ഓരോ വര്‍ഷവും ദിലീപിന് കാവ്യയ്ക്കൊപ്പം രണ്ടു ചിത്രങ്ങളെങ്കിലുമുണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ചക്കരമുത്ത്, ലയേണ്‍ എന്നീ ചിത്രങ്ങളില്‍ കാവ്യ നായികയായി. 2005ല്‍ ലയേണ്‍, കൊച്ചിരാജാവ് എന്നീ ദിലീപ് ചിത്രങ്ങളില്‍ നായിക കാവ്യയായിരുന്നു.
2004ല്‍ തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും എന്നീ ചിത്രങ്ങളില്‍ ദിലീപും കാവ്യയും നായികാനായകന്‍മാരായി. ഇതുവരെ 14 ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ഒരു വര്‍ഷം പുറത്തിറങ്ങുന്ന ദിലീപിന്റെ നാലോ അഞ്ചോ ചിത്രങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും കാവ്യ നായികയാവുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. എന്നാല്‍ ആ പതിവ് ഈ വര്‍ഷം തെറ്റുകയാണ്.


Click it and Unblock the Notifications











