സൂപ്പര്‍ഹിറ്റുകളില്‍ നായികയാവാന്‍ കാവ്യ പോരെന്നോ?
കഴിഞ്ഞ വര്‍ഷം ലോഹിതദാസ് ചിത്രമായ ചക്കരമുത്തില്‍ ദിലീപിന്റെ നായികയായി മീരാ ജാസ്മിന്‍ അഭിനയിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ലോഹിതദാസിന്റെ സ്ഥിരം നായികയെന്ന നിലയില്‍ മീര ആ ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ ചക്കരമുത്തില്‍ നിന്ന് അപ്രതീക്ഷിതമായി മീര പിന്‍മാറിയതോടെ കാവ്യാ മാധവന്‍ പകരം നായികയായി.
ചക്കരമുത്തിനു ശേഷം ഇന്‍സ്പെക്ടര്‍ ഗരുഡിലാണ് ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ചത്. എന്നാല്‍ പിന്നീട് ദിലീപ് മീരയ്ക്കൊപ്പം ജോഡി ചേരുന്നതാണ് കണ്ടത്. ചക്കരമുത്ത് പോലെ വിനോദയാത്രയില്‍ നിന്നും മീര ആദ്യം പിന്‍മാറിയതാണെങ്കിലും കനത്ത പ്രതിഫലം നല്‍കി മീരയെ ആ ചിത്രത്തില്‍ നായികയാക്കി. ഒരു ഇടവേളക്കു ശേഷം ദിലീപിന് ലഭിക്കുന്ന സൂപ്പര്‍ഹിറ്റായി വിനോദയാത്ര.
മീശമാധവനു ശേഷം കാവ്യാ മാധവന്‍ നായികയായ ഒരു ചിത്രവും സൂപ്പര്‍ഹിറ്റായിട്ടില്ല. മീശ മാധവനു ശേഷം സിഐഡി മൂസ, ചാന്തുപൊട്ട്, വിനോദയാത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റായ ദിലീപ് ചിത്രങ്ങള്‍. സിഐഡി മൂസയില്‍ ഭാവനയും ചാന്തുപൊട്ടില്‍ ഗോപികയുമായിരുന്നു നായികയായത്. വിനോദയാത്രയില്‍ മീരയും.


Click it and Unblock the Notifications