കാവ്യയെ വിട്ട് ദിലീപ് മീരയ്ക്കൊപ്പം
ഒരു ഇടവേളക്കു ശേഷം ദിലീപിന് ലഭിക്കുന്ന സൂപ്പര്‍ഹിറ്റായ വിനോദയാത്രയില്‍ നായികയായ മീരയെ തന്നെയാണ് അടുത്ത ചിത്രത്തിലും അദ്ദേഹം നായികയാക്കിയത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന കല്‍ക്കത്താ ന്യൂസിലും നായിക മീരയാണ്.
ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ പരാജയത്തിനു ശേഷം ദിലീപിന്റെ പുതിയ ചിത്രങ്ങളിലൊന്നും കാവ്യയെ നായികയായി ഉള്‍പ്പെടുത്തിയില്ല. രാജസേനന്‍, ജോസ് തോമസ് എന്നിവരുടെ ദിലീപ് ചിത്രങ്ങളില്‍ നായിക കാവ്യയല്ല.
ദിലീപിനെയും കാവ്യയെയും ആദ്യമായി ഒന്നിപ്പിച്ച ലാല്‍ ജോസിന്റെ മുല്ലയില്‍ ദിലീപിന്റെ നായിക ഗോപികയാണ്. ഡോ.ബിജു സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ രാമനിലും നായിക മറ്റൊരു നടിയാണ്.
ജോഷി ദിലീപിനെ നായകനാക്കി ഒരുക്കിയ റണ്‍വേ, ലയേണ്‍ എന്നീ ചിത്രങ്ങളില്‍ കാവ്യയായിരുന്നു നായിക. എന്നാല്‍ ഇരുവരും ഒന്നിച്ച മൂന്നാമത്തെ ചിത്രമായ ജൂലൈ നാലില്‍ ദിലീപ് റോമയെയാണ് നായികയാക്കിയത്.


Click it and Unblock the Notifications