ലാല്‍ പുതിയ ഗെറ്റപ്പില്‍
2006 പോലെ 2007ഉം തന്റെ വര്‍ഷമായിരിക്കുമെന്ന സൂചനകളാണ് മോഹന്‍ലാല്‍ നല്‍കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായതോടെ താരമൂല്യത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് മോഹന്‍ലാല്‍.
ഈ വര്‍ഷത്തെ ചിത്രങ്ങളില്‍ വിവിധ ഗെറ്റപ്പുകളാണ് ലാല്‍ പരീക്ഷിക്കുന്നത്. ഹലോയിലും ഛോട്ടാ മുംബൈയിലും പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പുകളിലാണ് ലാല്‍ പ്രത്യക്ഷപ്പെട്ടത്.
ഓണത്തിനെത്തുന്ന അലിഭായിയില്‍ മീശ പിരിക്കുന്ന മോഹന‍്ലാലിനെ വീണ്ടും കാണാമെങ്കില്‍ ചിത്രീകരണം നടന്നുവരുന്ന രഞ്ജിത്തിന്റെ റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തില്‍ ലാലിന്റെ മറ്റൊരു രൂപപരീക്ഷണമാണ് കാണാനാവുന്നത്.
ലാലിനെ തന്റെ തിരക്കഥകളിലൂടെ അതിമാനുഷനാക്കിയ രഞ്ജിത്ത് റോക്ക് എന്‍ റോളില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ലാലിന് നല്‍കിയിരിക്കുന്നത്. ഒപ്പം വ്യത്യസ്തമായ ഗെറ്റപ്പും.


Click it and Unblock the Notifications











