റോക്ക് എന്‍ റോളിലെ ചന്ദ്രമൗലി
പിന്നിലേക്ക് നീട്ടിവളര്‍ത്തിയ മുടി, കാര്‍ഗോ പാന്റ്സ്, കഴുത്തില്‍ വെള്ളിമാല, ചുണ്ടിന് കീഴെ ചെത്തുപയ്യന്‍മാരുടെ സ്റ്റൈലില്‍ താടി രോമങ്ങളും...........ഇതാണ് ഡ്രമ്മര്‍ ചന്ദ്രമൗലി. പഴയ മദിരാശി നഗരത്തില്‍ സിനിമാ പിന്നണി ഗാനരംഗത്ത് പ്രശസ്തനായിരുന്നു ചന്ദ്രമൗലി.
ചന്ദ്രമൗലിക്കൊപ്പം ഒരേ സംഗീത ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് വിച്ചനും ഐസക്കും ഗുണയും ബാലുവും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദ്രമൗലി മദിരാശി നഗരത്തോട് വിട പറഞ്ഞു. അയാളെ കുറിച്ച് ആര്‍ക്കും പിന്നീടൊരു വിവരവുമില്ല. വിദേശത്തെവിടെയോ ആണെന്നു മാത്രമറിയാം.
അപ്രതീക്ഷിതമായി ചന്ദ്രമൗലി ഒരു ദിവസം ആ നഗരത്തില്‍ തിരിച്ചെത്തി. അയാള്‍ അവിടം വിട്ട കാലത്തുണ്ടായിരുന്നതില്‍ നിന്നും പല മാറ്റങ്ങളും അപ്പോഴേക്കും സംഭവിച്ചിരുന്നു. ഡ്രമ്മര്‍ ചന്ദ്രമൗലിയെ കൂട്ടുകാര്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്.
ഒരു പാട്ട് കമ്പോസ് ചെയ്യാന‍് വേണ്ടിയാണ് അയാള്‍ അവിടെയെത്തിയത്. ഏതാനും നാളത്തേക്ക് മാത്രം. എന്നാല്‍ തിരിച്ചുപോകാനുള്ള ദിവസമടുത്തപ്പോഴേക്കും പല പ്രതിബന്ധങ്ങളും അയാള്‍ക്ക് നേരിടേണ്ടി വന്നു. അപ്രതീക്ഷിതമായ സംഭവങ്ങളാണ് തുടര്‍ന്ന് ചന്ദ്രമൗലിയുടെ ജീവിതത്തിലുണ്ടായത്.


Click it and Unblock the Notifications