ദിലീപിന്റെ അജിത്ത്
അജിത്ത് തോമസ് എന്ന ടിവി ചാനല്‍ റിപ്പോര്‍ട്ടറുടെയും ദുരിതങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെട്ട കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസ് പറയുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത രൂപമാറ്റത്തോടെയാണ് ദിലീപ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയും തടിച്ച ഫ്രെയ്മുള്ള കണ്ണടയും ഹാഫ് സ്ലീവ് ഷര്‍ട്ടുമായി തീര്‍ത്തും വ്യത്യസ്തമായ ഒരു രൂപമാണ് ദിലീപിന് ഈ ചിത്രത്തില്‍.
വര്‍ഷങ്ങള്‍ക്കു മുമ്പേ കൊല്‍ക്കത്തയില്‍ വന്ന് സ്ഥിരതാമസമാക്കിയവരാണ് അജിത്ത് തോമസിന്റെ കുടുംബക്കാര്‍. അജിത്ത് തോമസ് ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയിലാണ്. എങ്കിലും ഒരു മലയാളിയുടെ മനസും കേരളത്തോടുള്ള സ്നേഹവും അയാള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്.
ഒരു ടിവി ചാനലിന്റെ റിപ്പോര്‍ട്ടറായ അജിത്ത് യാദൃശ്ചികമായാണ് കൃഷ്ണപ്രിയയെ കണ്ടുമുട്ടുന്നത്. ജോലിയുടെ ഭാഗമായുള്ള അയാളുടെ ചില അന്വേഷണങ്ങളാണ് കൃഷ്ണപ്രിയയുടെ ജീവിതദുരിതങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications