TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മീരയുടെ കൃഷ്ണപ്രിയ
വിവാഹിതയായി ഭര്‍ത്താവിനൊപ്പമാണ് കൃഷ്ണപ്രിയ കൊല്‍ക്കത്തയിലെത്തിയത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മരിച്ചു. അതോടെ അവളുടെ ജീവിതം അനാഥമായി തീര്‍ന്നു. അവള് ചെന്നുപെട്ടത് ചില അധമശക്തികളുടെ കൈയിലും.
അവളുടെ മനസിന്റെ ആഴങ്ങളിലെവിടെയോ സംഗീതത്തിന്റെ താളമുണ്ട്. അത് അവള് സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. അജിത്ത് തോമസ് അവളെ കണ്ടുമുട്ടുന്നത് മുതല്‍ അവളുടെ ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാകുന്നു. പ്രണയത്തിന്റെയും സംഗീതത്തിന്റെയും ദിനങ്ങളിലേക്ക് അവളുടെ ലോകം പരിണമിക്കുന്നു.
വിനോദയാത്രക്കു ശേഷം ദിലീപ് അജിത്ത് തോമസായും മീരാ ജാസ്മിന് കൃഷ്ണപ്രിയയായും ബ്ലെസ്സി ചിത്രത്തിലൂടെ ഒന്നിക്കുന്നു. ഇന്ദ്രജിത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിമലാരാമന്, ഇന്നസെന്റ്, മാനസ, ടോം ജേക്കബ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
കൊല്‍ക്കത്താ നഗരത്തിന്റെ മുഖം അപൂര്‍വമായേ മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അരവിന്ദന്റെ ചിദംബരമാണ് ഇതിനു മുമ്പ് കൊല്‍ക്കത്തയില്‍ ചിത്രീകരിച്ച ചിത്രം. ഏതാണ്ട് പൂര്‍ണമായും കൊല്‍ക്കത്തയില്‍ ചിത്രീകരിക്കുന്ന കല്‍ക്കത്താ ന്യൂസില്‍ എസ്.കുമാര്‍ പകര്‍ത്തിയ കൊല്‍ക്കത്താ നഗരത്തിന്റെ അതീവ വ്യത്യസ്തമായ ഫ്രെയ്മുകള് കാണാം.
വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ബംഗാളി സംഗീത സംവിധായകനായ തേജ് ജ്യോതിമിശ്രയാണ് സംഗീതം പകരുന്നത്.