മോഹന്‍ലാലിനെ പിന്തളളി ബച്ചന്‍ നേടി
>ദില്ലി കേസും വഴക്കുമായി ചലച്ചിത്രപ്രേമികള്‍ക്ക് നാണക്കേടുണ്ടാക്കിയ 2005ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുളള പുരസ്കാരം അമിതാബ് ബച്ചന്‍ നേടി.ചിത്രം ബ്ലാക്ക്. സരികയാണ് മികച്ച നടി. ചിത്രം പര്‍സാനിയ.
ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പര്‍സാനിയ എന്ന ചലച്ചിത്രസൃഷ്ടി നടത്തിയ രാഹുല്‍ ഡൊലാക്കിയയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രം ബുദ്ധദേവ് ദാസ് ഗുപ്തയുടെ കാല്‍പുരുഷ്.
മലയാളത്തിനുളള അവാര്‍ഡുകള്‍ മികച്ച സഹനടിയായി ഉര്‍വശിയെ തിരഞ്ഞെടുത്തു. ചിത്രം അച്ചുവിന്റെ അമ്മ. മികച്ച ദേശീയോദ്ഗ്രഥന സിനിമ ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍.മികച്ച മലയാള ചിത്രം ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര.
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ആടുംകൂത്താണ് മികച്ച തമിഴ് ചിത്രം. ശൃംഗാരം എന്ന തമിഴ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ച മധു അമ്പാട്ടാണ് നല്ല കാമറാമാന്‍.
മറ്റ് അവാര്‍ഡുകള്‍നവാഗത സംവിധായകന്‍ പ്രദീപ്
സര്‍ക്കാര്‍. ചിത്രം പരിണീത. (ഹിന്ദി)
ജനപ്രിയ ചിത്രം രംഗ് ദേ ബസന്തി (ഹിന്ദി)
കുടുംബക്ഷേമ ചിത്രം തവമായ് തവമിരുന്തേ (തമിഴ്)
സാമൂഹ്യ ചിത്രം ഇഖ് ബാല്‍ (ഹിന്ദി)
മികച്ച സഹനടന്‍ നസറുദ്ദീന്‍ ഷാ, ചിത്രം ഇഖ് ബാല്‍.
സംഗീതസംവിധായകന്‍ ലാല്‍ഗുഡി ജയരാമന്‍, ചിത്രം ശൃംഗാരം.
ഗായകന്‍ നരേഷ് അയ്യര്‍. ചിത്രം രംഗ് ദേ ബസന്തി.
ഗായിക ശ്രേയാ ഗോസല്‍. ചിത്രം പഹേലി.
ജൂറിയുടെ പ്രത്യേക പരാമര്‍ശം
അനുപം ഖേര്‍, ചിത്രം മേനേ ഗാന്ധി കോ നഹി മാരാ.
ദില്ലി ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2005ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇത്രയും നീണ്ടത്.


Click it and Unblock the Notifications











