മോഹന്‍ലാലിനെ പിന്തളളി ബച്ചന്‍ നേടി
മറവി രോഗം ബാധിച്ച ഭര്‍ത്താവിന്റെയും അച്ഛന്റെയും മകന്റെയും അവസ്ഥ ഉളളു കലങ്ങും വിധം അഭിനയിച്ചു കാണിച്ച തന്മാത്രയിലെ മോഹന്‍ലാലാണ് അവസാന നിമിഷം വരെ അമിതാബ് ബച്ചനുമായി മത്സരിച്ചത്.
എന്നാല്‍ ബ്ലാക്കിലെ അധ്യാപകനായ വൃദ്ധന്റെ വേഷം ഒരുപടി മുന്നിലാണെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍. ഇതിനു മുമ്പ് അഗ്നിപഥിലെ അഭിനയത്തിന് ബച്ചന്‍ ദേശീയ അവാര്‍ഡ് നേടിയത് മലയാളത്തിന്റെ മറ്റൊരു മഹാനടനായ തിലകനെ പിന്തളളിയാണ്. ചിത്രം പെരുന്തച്ചന്‍.
ഉര്‍വശിയുടെ മികച്ച സഹനടിപ്പട്ടവും മോഹന്‍ലാലിന്റെ മത്സരവും ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളം പൂര്‍ണമായും പിന്തളളപ്പെട്ട ചലച്ചിത്ര അവാര്‍ഡ് നിര്‍ണയമാണിത്.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുന്നറിയിപ്പു നല്‍കുന്ന ജയരാജിന്റെ ദൈവനാമത്തില്‍ ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആശ്വാസമാണ്.


Click it and Unblock the Notifications











