twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ഹിറ്റിനായി വീണ്ടും കോമഡി ട്രാക്കില്‍

    By Super
    |

    വീണ്ടുമൊരു സൂപ്പര്‍ഹിറ്റ് പിറക്കണമെങ്കില്‍ കോമഡി ട്രാക്കിലേക്ക് തിരിയണമെന്ന് മമ്മൂട്ടിക്ക് ബോധോദയമുണ്ടായെന്ന് തോന്നുന്നു. ആക്ഷനും കോമഡിയും ചേരുമ്പടി ചേര്‍ത്ത ഫോര്‍മുലയിലേക്ക് മമ്മൂട്ടി വീണ്ടും മടങ്ങുന്നു.

    കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മമ്മൂട്ടിയുടേതായി നാല് സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്- രാജമാണിക്യം, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍, മായാവി. നാലും കോമ‍ഡി ട്രാക്കിലുള്ള ചിത്രങ്ങള്‍. ഇതില്‍ തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഷാഫിയാണ്.

    ഷാഫിയോടൊത്ത് മമ്മൂട്ടി ചെയ്ത രണ്ടു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. മറ്റു രണ്ടു സൂപ്പര്‍ഹിറ്റുകളും കോമഡി ശൈലിയില്‍ കഥ പറയുന്ന സംവിധായകരുടെ ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റുകള്‍ കോമഡി ട്രാക്കില്‍ കഥ പറയാനിഷ്ടപ്പെടുന്ന സംവിധായകരുടെ ചിത്രങ്ങളിലൂടെ മാത്രം ജനിക്കുന്നതാണ് കഴിഞ്ഞ രണ്ടു വര്‍ഷവും കണ്ടത്.

    വടക്കന്‍ വീരഗാഥ മുതല്‍ സേതുരാമയ്യര്‍ സിബിഐ വരെയുള്ള സൂപ്പര്‍ഹിറ്റുകളിലെ നായകന്‍ ഇപ്പോള്‍ കോമഡി ചെയ്താലേ സൂപ്പര്‍ഹിറ്റാവൂവെന്ന സ്ഥിതി വന്നിരിക്കുകയാണോ? മമ്മൂട്ടി തന്നെ സ്വയം ചോദിക്കുന്ന ചോദ്യമായിരിക്കുമിത്.

    Read more about: shafi mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X