ഷാഫിക്കൊപ്പം വീണ്ടും
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ നാല് സൂപ്പര്‍ഹിറ്റുകളില്‍ രണ്ട് ചിത്രങ്ങളുമൊരുക്കിയ ഷാഫിയുമായി വീണ്ടും മമ്മൂട്ടി ഒന്നിക്കുകയാണ്. രസികന്‍ നമ്പരുകളും ആക്ഷനുമൊക്കെ ചേരുവ ചേര്‍ത്ത ഒരു തട്ടുപൊളിപ്പന്‍ ചിത്രമായിരിക്കുമിത്.
ഇപ്പോള്‍ ചോക്ലേറ്റ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ്. പൃഥ്വിരാജും റോമയും നായികനായകന്‍മാരായ ഈ ചിത്രം ഒരു കാമ്പസ് കഥയാണ് പറയുന്നത്. തന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഷാഫി ഒരുക്കുന്ന ചിത്രമാണിത്.
ചോക്ലേറ്റിനു ശേഷം ഷാഫി മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങള്‍ പോലെ മറ്റൊരു സൂപ്പര്‍ഹിറ്റാണ് ഷാഫിയുടെയും മമ്മൂട്ടിയുടെയും ലക്ഷ്യം.


Click it and Unblock the Notifications