twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലും ലക്ഷ്മി റായിയും

    By Staff
    |

    വീണ്ടും അന്യഭാഷയില്‍ നിന്ന് ഒരു നടി കൂടി മോഹന്‍ലാലിന്റെ നായികയാവാനെത്തുകയാണ്- തെലുങ്ക്, തമിഴ് സിനിമയിലെ ഗ്ലാമര്‍ നടിയായ ലക്ഷ്മി റായ്.

    കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും അന്യഭാഷാ നടിമാരാണ് ലാലിന്റെ നായികയായത്. ഭാവനയും മംമ്തയും മീരാ ജാസ്മിനുമൊക്കെ ലാലിന്റെ നായികയായി അഭിനയിച്ചെങ്കിലും 2006ലും 2007ലുമായി പുറത്തിറങ്ങിയ ഒമ്പത് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഞ്ചിലും അന്യഭാഷാ നടിമാരാണ് നായികമാരായത്. ലൈല, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, നീതാശ്രീ, പാര്‍വതി മില്‍ട്ടണ്‍, എന്നിവര്‍ക്കായിരുന്നു ലാലിന്റെ നായികമാരാവാനുള്ള അവസരം ലഭിച്ചത്.

    അവര്‍ക്കു പിന്നാലെ മറ്റൊരു അന്യഭാഷാനടി കൂടി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ലാലിന്റെ നായികയാവുകയാണ്. റോക്ക് എന്‍ റോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഡ്രമ്മര്‍ ചന്ദ്രമൗലിയായി വേഷമിടുമ്പോള്‍ ഗായിക ദയാ ശ്രീനിവാസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്.

    വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രമൗലി വിദേശത്തു നിന്നും ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ചന്ദ്രമൗലി മുംബൈയിലുണ്ടെന്നറിഞ്ഞ് സുഹൃത്തും സംഗീത സംവിധായകനുമായ ഗുണശേഖരന്‍ അവിടെയെത്തി ചന്ദ്രമൗലിയെ ചെന്നൈയിലേക്ക് കൊണ്ടുവന്നു.

    ചന്ദ്രമൗലിയുടെ പഴയ തട്ടകമാണ് ചെന്നൈ. അയാളും സുഹൃത്തുക്കളും ചേര്‍ന്ന് അവിടെ സംഗീത ട്രൂപ്പ് നടത്തിയിരുന്നു. പഴയ മദിരാശിയില്‍ അയാള്‍ ഏറെ പ്രശസ്തനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ തിരിച്ചെത്തിയത് ഒരു പിടി മാറ്റങ്ങള്‍ക്ക നടുവിലാണ്.

    ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ചന്ദ്രമൗലിയെ കൊണ്ട് ഡ്രം പ്ലേ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണശേഖരന്‍ ചന്ദ്രമൗലിയെ ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ചിത്രത്തില്‍ പാടാനെത്തിയത് മുംബൈയില്‍ നിന്ന് ദയാ ശ്രീനിവാസ് എന്ന പെണ്‍കുട്ടിയാണ്. മുംബൈയില് ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടിയാണ് ദയ. ദയയുടെ വരവ് ചന്ദ്രമൗലിയുടെ ജീവിതത്തെ തന്നെയാണ് മാറ്റിമറിച്ചത്.

    ഏറെ പ്രാധാന്യമുള്ള നായികാവേഷമാണ് ലക്ഷ്മി റായി അവതരിപ്പിക്കുന്നത്. തെലുങ്കിലെ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X