മീരയും ഗോസിപ്പുകളും
ഗോസിപ്പുകള്‍ മീരാ ജാസ്മിന് പുത്തരിയല്ല. സിനിമയിലെത്തിയതു മുതല്‍ ഗോസിപ്പുകള്‍ മീരക്കു മുന്നലും പിന്നിലുമൊക്കെയായുണ്ട്. അത് പക്ഷേ നടിയെന്ന നിലയില്‍ മീരയ്ക്കുള്ള സിനിമയോടുള്ള അഭിനിവേശത്തെ ഒട്ടും ബാധിച്ചിരുന്നില്ല.
അഭിനയജീവിതം തുടങ്ങി രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് മീര. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താത്പര്യം കാട്ടിയതുകൊണ്ടിയാണ് മീരക്ക് ഈ ബഹുമതി നേടിയെടുക്കാന്‍ കഴിഞ്ഞത്. മാതാപിതാക്കളുടെ നിര്‍ബന്ധം വകവയ്ക്കാതെ ലക്ഷങ്ങള്‍ പ്രതിഫലം കിട്ടുന്ന തമിഴ് ചിത്രം വേണ്ടെന്നുവച്ചാണ് മീര ടി.വി.ചന്ദ്രന്റെ പാಠം ഒന്ന് ഒരു വിലാപത്തില്‍ അഭിനയിച്ചത്.
പണത്തിനായി എന്തും ചെയ്യാന്‍ തയ്യാറുള്ള നടിമാരുടെ കൂട്ടത്തില്‍ വ്യത്യസ്തയായതിനാലാണ് മീരക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചത്. തമിഴില്‍ അഭിനയിക്കുമ്പോഴും നല്ല വേഷങ്ങള്‍ ലഭിക്കുമ്പോഴൊക്കെ മീര അന്യഭാഷയിലെ തിരക്കിന് അവധികൊടുത്ത് മലയാളത്തിലെത്തി. നല്ല സിനിമയോടും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളോടും ഒരു അഭിനിവേശം തന്നെ ഈ നടി മനസില്‍ സൂക്ഷിച്ചിരുന്നു.
ലോഹിതദാസ്, പൃഥ്വിരാജ്, എസ്.ജെ.സൂര്യ, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങി പലരുടെയും പേരുകള്‍ മീരയുമായി ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും അഭിനയത്തോടുള്ള മീരയുടെ മനോഭാവത്തില്‍ മാറ്റമുണ്ടായിരുന്നില്ല. വീട്ടുകാരുമായി അകന്നപ്പോഴും ഗോസിപ്പുകള്‍ തുടരെ തുടരെ മനസിനെ അലട്ടിയപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുകയായിരുന്നു ഈ നടി. എന്നാല്‍ മാണ്ഡൊലിന്‍ സംഗീതജ്ഞന്‍ രാജേഷിനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത വന്നതിനു ശേഷം മീരയ്ക്കെന്താണ് പറ്റിയത്?


Click it and Unblock the Notifications











