മീരയ്ക്കെന്തു പറ്റി?
മാണ്ഡൊലിന്‍ സംഗീതഞ്ജനായ രാജേഷിനെ മീരാ ജാസ്മിന്‍ പരിചയപ്പെട്ടിട്ട് അധികകാലമായില്ല. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായ ഒരേ കടല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ രാജേഷ് ഇടയ്ക്കിടെ വരാറുണ്ടായിരുന്നത്രെ. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ മീരയും രാജേഷും അടുത്തുവെന്നും ആ ബന്ധം വിവാഹത്തില്‍ കലാശിച്ചുവെന്നുമാണ് വാര്‍ത്ത.
അടുത്തിടെ രാജേഷ് ചെന്നൈയില്‍ നടത്തിയ മാണ്ഡൊലിന്‍ കച്ചേരിക്ക് മീരയുമെത്തിയിരുന്നത്രെ. സംഗീതത്തോട് അങ്ങേയറ്റം താത്പര്യമുള്ള രാജേഷിനോട് മീരക്ക് തോന്നിയ ഇഷ്ടം പ്രണയമായി മാറുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഭരത് നായകനായ നേപ്പാളി എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് തിരുപ്പതിയിലെത്തിയാണ് മീര രാജേഷുമായി വിവാഹിതയായതെന്നാണ് വാര്‍ത്ത.
തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു മുമ്പ് മീര പൃഥ്വിരാജിനെയും എസ്.ജെ.സൂര്യയെയുമൊക്കെ വിവാഹം ചെയ്തുവെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ മാധ്യമങ്ങള്‍ തന്നെയാണ്. ഈ വാര്‍ത്തകളൊന്നും മീരയുടെ സിനിമാജീവിതത്തെ ബാധിച്ചിരുന്നില്ല.
തിരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ മീരയുമായി പ്രണയം മൂത്ത എസ്.ജെ.സൂര്യയുടെ മൊബൈല് ഫോണിന്റെ റിംഗ് ടോണ്‍ കുറച്ചുകാലം മീരയുടെ പൊട്ടിച്ചിരിയായിരുന്നുവെന്ന് മുമ്പ് വാര്‍ത്ത വന്നിട്ടുണ്ട്. അതു പോലെ ലോഹിതദാസുമൊത്തെ മൂകാംബികയിലും ചില റിസോര്‍ട്ടുകളിലുമൊക്കെ മീരയെത്തിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു.
ഈ വാര്‍ത്തകള്‍ മീരയെ ഏതെങ്കിലും തരത്തില്‍ ഉലച്ചിരുന്നുവോയെന്നറിയില്ല. മനസിനെ ഉലച്ചിരുന്നെങ്കില്‍ പോലും മീര അത് പുറത്തുകാട്ടിയിരുന്നില്ല. മറിച്ച് സിനിമയില്‍ കൂടുതല്‍ സജീവമാവാനും നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കാനുമാണ് മീര ശ്രമിച്ചത്. എന്നാല്‍ രാജേഷിനെ വിവാഹം ചെയ്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനു ശേഷം മീര പഴയ ആളേയല്ലാതായി.


Click it and Unblock the Notifications