TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മീര കല്‍ക്കത്താ ന്യൂസില്‍ അഭിനയിക്കുന്നില്ല
ഈ വാര്‍ത്ത മീരയെ വല്ലാതെ ഉലച്ചിരിക്കുന്നുവെന്നാണ് കല്‍ക്കത്താ ന്യൂസിന്റെ ലൊക്കേഷനില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ തീരെ താത്പര്യമില്ലാത്ത മട്ടിലാണത്രെ മീരയുടെ പെരുമാറ്റം.
മ്ലാനവദനയായ മീരയെയാണ് സെറ്റുകളില്‍ കാണാറുള്ളതെന്ന് ലൊക്കേഷനിലുള്ളവര്‍ പറയുന്നു. ചിത്രത്തിലെ കൃഷ്ണപ്രിയ എന്ന കഥാപാത്രം ഒട്ടേറെ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ മ്ലാനഭാവം മീര ജീവിതത്തിലേക്കും സ്വീകരിച്ചോയെന്ന മട്ടിലാണ് മീരയുടെ ലൊക്കേഷനിലെ സാന്നിധ്യം.
രാവിലെ 11 മണിക്കൊക്കെയാണത്രെ മീര ലൊക്കേഷനിലെത്തുന്നത്. ലൊക്കേഷനിലെത്തിയാലും അഭിനയിക്കാന്‍ തീരെ താത്പര്യമില്ലെന്ന ഭാവത്തിലാണ് മീര പെരുമാറുന്നത്. ഷൂട്ടിംഗ് യൂണിറ്റിനോട് വേണ്ട വിധം സഹകരിക്കാന്‍ പോലും മീര തയ്യാറാവുന്നില്ല.
കൃഷ്ണപ്രിയ എന്ന കഥാപാത്രം ഹൂഗ്ലി നദിയിലിറങ്ങുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഈ രംഗം മീര സഹകരിക്കാത്തതു മൂലം ചിത്രീകരിക്കാനായില്ല. ഷൂട്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളുമൊരുക്കി ഷൂട്ടിംഗ് യൂണിറ്റ് തയ്യാറായിരുന്നിട്ടും വെള്ളത്തിലിറങ്ങാന്‍ മീര വിസമ്മതിച്ചു. തണുക്കുന്നുവെന്ന് പറഞ്ഞ് മീര വെള്ളത്തിലിറങ്ങാതെ മാറിനില്‍ക്കുകയാണ് ചെയ്തതത്രെ.
നല്ല കഥാപാത്രങ്ങളോട് പ്രത്യേക താത്പര്യം കാട്ടാറുള്ള മീരയില്‍ നിന്ന് പ്രതീക്ഷിക്കാത്താണ് ഇതൊക്കെ. അതും ജീവിതത്തിന്റെ ഗന്ധമുള്ള വ്യത്യസ്ത കഥാപാത്രങ്ങളെ സൃഷ്ടിച്ച ബ്ലെസ്സിയെ പോലൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മീര ഇങ്ങനെ നിസ്സഹരണ മനോഭാവം പുലര്‍ത്തുന്നത്!