ഒരു ദിവസം രാജേഷ് സെറ്റിലെത്തി
സാധാരണ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചിരിയും കളിയുമായി രസിച്ചിരിക്കുന്ന മീരയെയാണ് കാണാറുള്ളത്. എന്നാല്‍ കല്‍ക്കത്താ ന്യൂസിന്റെ ലൊക്കേഷനില്‍ കണ്ടത് മറ്റൊരു മീരെയയാണ്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ആരോടും സംസാരിക്കാന്‍ മീര താത്പര്യം കാട്ടാറില്ലത്രെ. തന്റെ സീനുകളില്ലാത്തപ്പോഴൊക്കെ കാരവാനിലിരുന്ന് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന മീരയെയാണത്രെ കാണാറുള്ളത്.
ഒരു ദിവസം തന്റെ വാഹനത്തില്‍ രാജേഷ് സെറ്റിലെത്തി. എന്നാല്‍ വാഹനത്തില്‍ നിന്ന് രാജേഷ് പുറത്തിറങ്ങാന്‍ മീര സമ്മതിച്ചില്ല. ഇനി സെറ്റില്‍ വരരുതെന്ന് മീര രാജേഷിനോട് പറയുകയും ചെയ്തത്രെ.
എസ്.ജെ.സൂര്യയുമായി പ്രണയമാണെന്ന വാര്‍ത്തയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും സൂര്യ തന്റെ സുഹൃത്ത് മാത്രമാണെന്നും ഒരു അഭിമുഖത്തില്‍ കൂസലില്ലാതെ മീര മറുപടി നല്‍കിയിരുന്നു. പക്ഷേ രാജേഷുമായുള്ള വിവാഹം നടന്നിട്ടില്ലെന്ന് മീര പറയുമ്പോഴും ആ വാര്‍ത്ത മീരയെ വല്ലാതെ ബാധിച്ചിരിക്കുന്നുവെന്നാണ് വ്യക്തമാവുന്നത്.
എന്താണ് ഈ വാര്‍ത്തക്കു പിന്നിലെ സത്യം? മീര എന്തെങ്കിലും ഒളിച്ചുവയ്ക്കാനാണോ ശ്രമിക്കുന്നത്? അതല്ല, ഇതും പതിവു ഗോസിപ്പുകളോട് മാത്രം ചേര്‍ത്തുവയ്ക്കാവുന്ന വാര്‍ത്തയാണോ? എന്തായാലും മലയാളം കണ്ട മികച്ച നടിമാരിലൊരാളായ മീരയുടെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി എന്നും ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നു. കുടുംബവുമായി അകന്ന് ഒറ്റക്ക് താമസിക്കുന്ന മീര സിനിമയിലേതു പോലുള്ള നാടകീയതകള്‍ നിറഞ്ഞ കഥകളിലെ സ്ഥിരം നായികയാവുകയാണ്.


Click it and Unblock the Notifications