ദിലീപും രഞ്ജിത്തും ഒന്നിക്കുന്നു
മോഹന്‍ലാല്‍ ചിത്രമായ റോക്ക് എന്‍ റോളിനു ശേഷം രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവും. ദിലീപ് നായകനാവുന്ന രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രായിരിക്കും ഇത്.
രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ദിലീപ് നായകവേഷം ചെയ്തിരുന്നു. സ്ത്രീകഥാപാത്ര പ്രധാനമായ ആ ചിത്രം വിജയിക്കാതെ പോയി.
ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നീ ചിത്രങ്ങളിലൂടെ താരപരിവേഷം ആര്‍ജിച്ചുകഴിഞ്ഞ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മുല്ലയില്‍ ദിലീപാണ് നായകന്‍. ചാന്തുപൊട്ടിനു ശേഷം ലാല് ജോസും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. തിരക്കഥ രചിക്കുന്നത് സിന്ധുരാജാണ്.
മീരാ ജാസ്മിനായിരിക്കും ചിത്രത്തിലെ നായിക. വിനോദയാത്ര, കല്‍ക്കത്താ ന്യൂസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മീരയും ദിലീപും വീണ്ടും ഒന്നിക്കുകയാണ്.


Click it and Unblock the Notifications