ലാലിനൊപ്പം ലാല്‍ ജോസ്
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളെ നായകരാക്കി ചിത്രമൊരുക്കിയിട്ടുളള ലാല്‍ ജോസ് ഇതുവരെ മോഹന്‍ലാലുമായി ഒന്നിച്ചിട്ടില്ല. ദിലീപിനൊപ്പം നാല് ചിത്രങ്ങളും മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങളും ചെയ്തിട്ടുള്ള ലാല്‍ ജോസിന് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ നേരത്തെ അവസരം വന്നതാണ്.
സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഈറ്റക്കാടുകളുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം ചെയ്യാനായിരുന്നു ലാല്‍ ജോസിന്റെ പദ്ധതി. ചിത്രത്തിന്റെ പേരും അനൗണ്‍സ് ചെയ്തിരുന്നതാണ്. പക്ഷേ പിന്നീട് ആ പ്രൊജക്ടിനെ കുറിച്ച് ഒന്നും കേട്ടില്ല.
മുമ്പ് നഷ്ടപ്പെട്ട അവസരം ലാല്‍ ജോസ് ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഡോ. ഇക് ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവും.
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അറബിക്കഥയുടെ തിരക്കഥാകൃത്ത് ഇക് ബാല്‍ കുറ്റിപ്പുറമാണ്. 2008ലെ മോഹന്‍ലാലിന്റെ പ്രൊജക്ടുകളിലൊന്നായിരിക്കും ലാല്‍ ജോസ് ചിത്രം.


Click it and Unblock the Notifications











