മമ്മൂട്ടിക്ക് ഇത്തവണ ഓണമുണ്ടോ?

By Staff

മമ്മൂട്ടിക്ക് ഇത്തവണ ഓണച്ചിത്രമുണ്ടോ? ഈ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമായില്ല. ഓണത്തിന് റിലീസ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ നസ്രാണിയുടെ ഷൂട്ടിംഗ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ആ ചിത്രം ഓണത്തിന് റിലീസ് ചെയ്യേണ്ടതില്ലെന്നാണ് വിതരണക്കാരുടെ തീരുമാനം.

സപ്തംബറില്‍ നൊയമ്പുകാലം തുടങ്ങുന്നത് നസ്രാണിയുടെ ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിതരണക്കാരായ മരിക്കാര്‍ ഫിലിംസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് റംസാന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ധൃതി പിടിച്ച് ഓണത്തിന് റിലീസ് ചെയ്യുന്നതിനേക്കാള്‍ ചിത്രം റംസാന് തിയേറ്ററുകളിലെത്തിക്കുന്നതാണ് ഗുണം ചെയ്യുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

റംസാന്‍ മമ്മൂട്ടിയെ സംബന്ധിച്ച് ഭാഗ്യസീസണുമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റംസാന്‍ ചിത്രമായെത്തിയ മമ്മൂട്ടിയുടെ പോത്തന്‍വാവയും രാജമാണിക്യവും വിജയമായിരുന്നു.

നസ്രാണി ഓണത്തിനെത്തില്ലെന്ന് ഉറപ്പായതോടെ മമ്മൂട്ടി നായകനായ ഒരേ കടല്‍ ഓണച്ചിത്രമായി റിലീസ് ചെയ്യാനാണ് ശ്രമം. ഒരേ കടലിന്റെ ചിത്രീകരണാനന്തര ജോലികള്‍ സ്റ്റുഡിയോയില്‍ തിരക്കു പിടിച്ച് ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X