മമ്മൂട്ടിക്ക് ഇത്തവണയും ഓണക്കൊയ്ത്ത് അസാധ്യം
കഴിഞ്ഞ വര്‍ഷം ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡമായിരുന്നു മമ്മൂട്ടിയുടെ ഓണച്ചിത്രം. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഏറ്റവും മോശമെന്ന ചിത്രമെന്ന വിശേഷണം നേടിയെടുത്ത ആ ചിത്രം വന്‍പരാജമായിരുന്നു. ഏറ്റവും വലിയ ഉത്സവസീസണായ ഓണത്തിന് വിജയക്കൊയ്ത്ത് നടത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞ വര്‍ഷം കഴിയാതെ പോയി.
ഇത്തവണ ഒരേ കടല്‍ ഓണച്ചിത്രമായി റിലീസ് ചെയ്താലും വലിയൊരു വിജയം മമ്മൂട്ടിയില്‍ നിന്ന് അകലെ തന്നെയായിരിക്കും. സമാന്തര സിനിമാ വിഭാഗത്തില്‍പ്പെടുന്ന ശ്യാമപ്രസാദിന്റെ ഒരേ കടല്‍ വലിയ കച്ചവട വിജയം നേടാന്‍ സാധ്യതയില്ല. ഉത്സവസീണണിന് ഇണങ്ങുന്ന ചിത്രത്തിന്റെ സ്വഭാവം ഒരേ കടലിനില്ല. സിനിമയെ ഗൗരവത്തോടെ കാണുന്ന പ്രേക്ഷകരെ മാത്രമേ ഈ ചിത്രം ആകര്‍ഷിക്കാനിടയുള്ളൂ.
അതേ സമയം ഉത്സവസീണണുകളില്‍ ആരാധകരുടെ തള്ളിക്കയറ്റമുണ്ടാവുമെന്നതിനാല്‍ ഓണത്തിന് റിലീസ് ചെയ്താല്‍ ഒരേ കടലിന് ഒരു വാണിജ്യേതര ചിത്രത്തിന് നേടാവുന്ന ഏറ്റവും മികച്ച കളക്ഷന്‍ നേടിയെടുക്കാനാവും. അതില്‍ കവിഞ്ഞ് ബോക്സോഫീസ് ചാര്‍ട്ടില്‍ വലിയൊരു ചലനമൊന്നും ഒരേ കടലിന് ഉണ്ടാക്കാനായെന്നു വരില്ല.
മീരാ ജാസ്മിനാണ് ഒരേ കടലിലെ നായിക. നരേന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയിലെ അഭിനയപ്രതിഭയുടെ മാറ്റുരക്കുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഒരേ കടല്‍.


Click it and Unblock the Notifications