റിലീസിംഗ് തടഞ്ഞു; ബ്ലാക്ക് ക്യാറ്റ് ഓണത്തിനില്ല
ചിത്രീകരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പെട്ടിയിലിരിക്കുന്ന വിനയന്റെ ബ്ലാക്ക് ക്യാറ്റ് തിയേറ്ററുകളിലെത്താന്‍ ഇനിയും വൈകും. ഓണച്ചിത്രമായി തിയേറ്ററുകളിലെത്താനിരുന്ന ബ്ലാക്ക് ക്യാറ്റ് റിലീസ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ഉള്ളാട്ടില്‍ മീഡിയ വിഷന്‍ ഉടമയായ യു.ശശിധരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ബ്ലാക്ക് ക്യാറ്റിന്റെ റിലീസിംഗ് സ്റ്റേ ചെയ്തത്. ബ്ലാക്ക് ക്യാറ്റിന്റെ നിര്‍മാതാക്കളായ ഗുഡ് വേ ഫിലിം കോര്‍പ്പറേഷന്‍ തനിക്ക് 75 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് കാണിച്ചാണ് യു.ശശിധരന്‍ ഹര്‍ജി നല്‍കിയത്.
സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ബ്ലാക്ക് ക്യാറ്റ്. സുരേഷ് ഗോപി മന്ദബുദ്ധിയായായും പൊലീസ് ഓഫീസറായും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ബ്ലാക്ക് ക്യാറ്റ്.
ഏതായാലും സമദ് മങ്കട സംവിധാനം ചെയ്ത കിച്ചാമണി എംബിഎ സുരേഷ് ഗോപിയുടെ ഓണച്ചിത്രമായി തിയേറ്ററുകളിലുണ്ടാവും. ആക്ഷനും കോമഡിയും ചേര്‍ത്ത് സമദ് മങ്കട ഒരുക്കിയ ചിത്രത്തില്‍ നവ്യാ നായരും പ്രിയങ്കയുമാണ് നായികമാര്‍.


Click it and Unblock the Notifications