മുക്തയ്‌ക്ക്‌ പഠിച്ചത്‌ മതിയായി, ഇനി സിനിമ മാത്രം

By Staff

പഠനത്തോട്‌ വിട പറഞ്ഞ്‌ മുഴുവന്‍ സമയവും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ മുക്ത (തമിഴില്‍ ഭാനു)യുടെ തീരുമാനം. ഇപ്പോള്‍ കയ്യിലെത്തുന്ന അവസരങ്ങള്‍ തട്ടികളഞ്ഞാല്‍ ഭാവിയില്‍ അധോഗതിയാവുമെന്ന് മുക്തയ്ക്ക് തോന്നിയിട്ടുണ്ടാവും.

കുറച്ച്‌ മാസം മുമ്പ്‌ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ക്ഷണം വന്നുകൊണ്ടിരിക്കേ 10 ക്ലാസ്‌ ആയതിനാല്‍ അതില്‍ മിക്കവയും നിരസിക്കേണ്ടി വന്നതായി മുക്ത പറഞ്ഞിരുന്നു. അതിനിടയിലും സമയം കണ്ടെത്തി അഭിനയിച്ച്‌ താമരഭരണിയിലെ തകര്‍പ്പന്‍ പ്രകടനം മുക്തയുടെ കരിയര്‍ ഗ്രാഫിനെ ഒന്നു കൂടി ഉയര്‍ത്തിയിരുന്നു.

അടുത്തതായി മമ്മൂട്ടി നായകനാവുന്ന നസ്രാണിയ്‌ക്കാണ്‌ മുക്ത സമ്മതം മൂളിയത്‌. ഈ ചിത്രം വഴി അന്യഭാഷ ചിത്രങ്ങള്‍ പലതും വേണ്ടെന്ന്‌ വെയ്‌ക്കേണ്ടി വന്നു. അത്‌ കൊണ്ട്‌ ഇതുവരെ കൈവിട്ടു പോയത്‌ പോയി, ഇനി വരുന്നതെങ്കിലും വിടാതെ നോക്കണ്ടേ എന്ന നിലപാടിലാണത്രേ മുക്ത.

എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞാല്‍ മകള്‍ പഠിപ്പ്‌ നിര്‍ത്തുമെന്നും ശേഷം മുഴുവന്‍ സമയവും അഭിനയത്തിനായി നീക്കിവയ്‌ക്കുമെന്നും മുക്തയുടെ അച്ഛന്‍ ഈയിടെ പറയുകയുണ്ടായി. ഇപ്പോള്‍ നാല്‌ തമിഴ്‌, കന്നട ചിത്രങ്ങളും മൂന്ന്‌ മലയാള ചിത്രങ്ങളുമായി കൈനിറയെ പടങ്ങളുണ്ട്‌ മുക്തയ്‌ക്ക്‌. രണ്ട്‌ മാസത്തിന്‌ ശേഷമേ ഇവയില്‍ അഭിനയിക്കാന്‍ പറ്റൂവെന്ന്‌ നിബന്ധനയിലാണ്‌ ഈ ചിത്രങ്ങള്‍ക്കെല്ലാം മുക്ത ഡേറ്റ്‌ നല്‍കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X