നയന്‍സിന് പുകവലിയും മദ്യപാനവും ഒഴിവാക്കാനാവില്ല

By Super

ഗോസിപ്പുകളുടെയും വിവാദങ്ങളുടെയും കൂട്ടുക്കാരിയായിരുന്നു നയന്‍താര എക്കാലവും. ചിന്പുവുമായുളള ബന്ധവും ബില്ലയുടെ മലേഷ്യയില്‍ വെച്ചുളള ചിത്രീകരണവേളയില്‍ നയന്‍സ്‌ അണിഞ്ഞ്‌ ബിക്കിനി മോഡല്‍ വസ്‌ത്രങ്ങളുമെല്ലാം ഗോസിപ്പ്‌ കോളങ്ങളിലെ ചൂടുവാര്‍ത്തകളായിരുന്നു.

ഇപ്പോഴിതാ നയന്‍സിന്റെ പുകവലിയും മദ്യപാനവുമാണ്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്‌. ഈ ദുശ്ശീലങ്ങള്‍ മാറ്റാനുളള ശ്രമത്തിലാണ്‌ നയന്‍സ്‌ ഇപ്പോള്‍. കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ കൊച്ചി വിമാനത്താവളത്തില്‍ വച്ച്‌ നയന്‍സ്‌ ബോധരഹിതയായി വീണിരുന്നു. തടികുറയ്‌ക്കാനായി ഡയറ്റിങ്ങിലായിരുന്നതിന്റെ ഫലമായായിരുന്നു വീഴ്‌ച.

സ്ലിം ബ്യൂട്ടിയാവാനുളള തീവ്രയജ്ഞത്തെ തുടര്‍ന്ന് ശരീരമൊന്ന്‌ ഒതുങ്ങി കിട്ടിയെങ്കിലും ആരോഗ്യപരമായി നയന്‍സ്‌ നന്നായി ക്ഷീണിച്ചു. എന്നാല്‍ തടികുറയ്‌ക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍ തന്റെ ദുശ്ശീലങ്ങളെ അതിന്റെ വഴിയ്‌ക്ക്‌ വിട്ടു നയന്‍സ്‌. ഈയിടെ ഹൈദരാബാദില്‍ നടന്ന ഒരു ഫിലിംഫെയര്‍ അവാര്‍ഡ്‌ദാന ചടങ്ങില്‍ കുടിച്ച്‌ പൂസായ നയന്‍സിനെ കൂട്ടുക്കാരാണ്‌ വീട്ടില്‍ കൊണ്ടെത്തിച്ചത്‌.

തുടര്‍ച്ചയായ പുകവലിയെ തുടര്‍ന്ന്‌ നയന്‍സിന് ശ്വാസതടസ്സ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. തമിഴ്‌ലോകത്ത്‌ മുന്‍നിര താരപ്പട്ടം നിലനിര്‍ത്തണമെങ്കില്‍ ഈ ശീലങ്ങള്‍ മാറ്റിയെ മതിയാക്കൂവെന്ന്‌ ആരോഗ്യഉപദേഷ്ടാക്കള്‍ നയന്‍സിന് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. അതേത്തുടര്‍ന്ന്‌ ദിവസം നാല്‌ പായ്‌ക്കറ്റ്‌ സിഗരറ്റ്‌ എന്നത്‌ ഒരു പായ്‌ക്കറ്റായി ചുരുക്കിയിരിക്കുകയാണ്‌ നയന്‍സ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X