നയന്‍സിനും ലാഭം, മലയാളിക്കും ലാഭം...

By Staff

നയന്‍താരയുടെ കേരളത്തിലെ ആരാധകര്‍ തൃപ്തരാണ്. അവരുടെ പ്രിയപ്പെട്ട നയന്‍സ് മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആര്‍ക്കുമില്ല നിര്‍ബന്ധം. ആ മേനിയഴക് കണ്‍കുളിരെ കാണാന്‍ നയന്‍താര അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തന്നെയാണെന്ന് ജനം അടക്കം പറയുന്നു.

മലയാള ചിത്രങ്ങളിലേതിനെക്കാള്‍ നയന്‍താരയുടെ മേനിയഴക് ഒട്ടും ചോരാതെ പകര്‍ത്തിയത് തമിഴ് തെലുങ്ക് ചലച്ചിത്ര ലോകമാണ്. മനസിനക്കരെ മുതല്‍ തസ്കരവീരന്‍ വരെയുളള നയന്‍താരാ ചിത്രങ്ങളില്‍ നിന്നും മലയാളി പ്രേക്ഷകന് കാര്യമായിട്ടൊന്നും കിട്ടിയിട്ടില്ല.

എന്നാല്‍ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അതല്ല അവസ്ഥ. ആദ്യ തമിഴ് ചിത്രമായ അയ്യ മുതലാണ് നയന്‍സിന്റെ മേനിയഴക് മലയാളിയുടെ ഉളളം നിറച്ചു തുടങ്ങിയത്.

നയന്‍സിന്റെ തമിഴ് ചിത്രങ്ങള്‍ തമിഴ് നാട്ടില്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം കേരളത്തിലും എത്തുന്നുണ്ട്. അയ്യയും വല്ലവനും മുതല്‍ ചന്ദ്രമുഖി വരെയുളള ചിത്രങ്ങള്‍ അതിന്റെ ചൂടു പോകാതെ മലയാളികള്‍ കണ്ടു.

തെലുങ്കിലാണെങ്കില്‍ കൂടുതല്‍ സൗകര്യമാണ്. മൊഴിമാറ്റിയാണ് ഈ ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ലക്ഷ്മിയും ബോസ് ഐ ലവ് യുവുമൊക്കെ മലയാളത്തില്‍ സംസാരിക്കും, തെലുങ്കിന്റെ ഗ്ലാമര്‍ കാണിക്കുകയും ചെയ്യും.

നയന്‍സിനും ലാഭമിതാണ്. തെലുങ്ക് ചിത്രത്തില്‍ ഏതാണ്ട് മുക്കാല്‍ കോടി രൂപവരെയാണത്രേ നയന്‍സിന്റെ പ്രതിഫലം. മലയാളത്തില്‍ നടിച്ചാല്‍ ഏറിയാല്‍ കിട്ടുന്നത് പതിനഞ്ചു ലക്ഷം രൂപ. അതായത് ഒരു മലയാള ചിത്രത്തിലഭിനയിച്ചാല്‍ നയന്‍താരയ്ക്കു നഷ്ടം ഏതാണ്ട് അറുപതു ലക്ഷം രൂപയോളമാണ്.

നിലവിലുളള നയമാണ് നയന്‍താരയ്ക്കും മലയാളിക്കും ലാഭം. മലയാളിക്ക് കാണേണ്ടതു കാണാം. നയന്‍താരയ്ക്ക് കിട്ടാനുളളത് കിട്ടുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X