ക്ഷീണമകറ്റാന്‍ രജനി കേരളത്തില്‍
തിരുവനന്തപുരം വിശ്രമം ഏതൊരു മനുഷ്യനുമെന്ന പോലെ സൂപ്പര്‍താരത്തിനും അത്യാവശ്യമാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ശിവജിയുടെ ചിത്രീകരണത്തിന്റെ ക്ഷീണമകറ്റാന്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആയൂര്‍വേദ ചികിത്സയ്ക്ക് തിരഞ്ഞെടുത്തത് കേരളം.
തിരുവനന്തപുരത്തിനടുത്ത് ശാന്തിഗിരി ആയൂര്‍വേദ ആന്റ് സിദ്ധ ആശുപത്രിയില്‍ അതീവ രഹസ്യമായി രണ്ടാഴ്ചത്തെ ചികിത്സ ചെയ്യുകയാണ് ആരാധകരുടെ പ്രിയപ്പെട്ട രജനി.
ചന്ദ്രമുഖി കഴിഞ്ഞും രജനീകാന്ത് ആയൂര്‍വേദ ചികിത്സയ്ക്ക് കേരളത്തിലെത്തിയിരുന്നു. അന്ന് കുമരകത്താണ് രജനീകാന്ത് എത്തിയത്. രജനിയെ തുടര്‍ന്ന് വിക്രം, ചിരഞ്ജീവി എന്നിവരും ഷൂട്ടിംഗ് ക്ഷീണത്തെ ആയൂര്‍വേദമുപയോഗിച്ച് മറികടക്കാന്‍ കേരളത്തിലെത്തിയിരുന്നു.
അതീവ രഹസ്യമായാണ് രജനി കേരളത്തിലെത്തിയത്. ആരാധകരുടെ ശല്യം ചികിത്സയെ ബാധിക്കുമോ എന്ന് രജനിയും ആശ്രമം അധികൃതരും ഭയക്കുന്നു. ആശുപത്രിയില്‍ പ്രത്യേകം മുറി സജ്ജമാക്കി അതിലാണ് രജനി വിശ്രമിക്കുന്നത്.
ചികിത്സ കഴിഞ്ഞാലുടന്‍ സ്റ്റൈല്‍ മന്നന്‍ തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications