മോഹന്‍ലാലും സംഘവും അമേരിക്കയിലെത്തുന്നു
ഒരു സംഘം താരങ്ങളും ഗായകരുമായി മോഹന്‍ലാല്‍ അമേരിക്കയിലെത്തുന്നു. മോഹന്‍ലാല്‍ 2007 എന്ന സ്റ്റേജ് ഷോ അവതരിപ്പിക്കാനാണ് ലാല്‍ അമേരിക്കയിലെത്തുന്നത്. ആഗസ്റ്റ് 17ന് സംഘം അമേരിക്കയിലേക്ക് തിരിക്കും.
സൂപ്പര്‍ സംവിധായകന്‍ ജോഷിയാണ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. വന്‍താരനിരയാണ് ലാല്‍ സംഘത്തിലുളളത്.
മുകേഷും ജഗദീഷും വെഞ്ഞാറുമൂട് സുരാജും ചേരുമ്പോള്‍ സ്റ്റേജില്‍ ചിരിയുടെ ബോംബുകളാവും പൊട്ടിത്തെറിക്കുക. നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ സെക്സ് ബോംബ് ശ്വേതാ മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ക്കൊപ്പം വിനീതുമുണ്ട്. ഏറെക്കാലത്തിനു ശേഷം റിമി ടോമി വീണ്ടും സജീവമാവുകയാണ് ഈ ഷോയിലൂടെ.
ന്യൂയോര്‍ക്ക്, ന്യൂ ജെഴ്സി എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന സംഘം 40 ദിവസം അമേരിക്കയിലുണ്ടാകും.


Click it and Unblock the Notifications