തീയേറ്ററുകളില്‍ പ്രകമ്പനമാകാന്‍ അലിഭായ്..
ഷാജി കൈലാസ് മോഹന്‍ലാല്‍ ടീമിന്റെ പ്രസ്റ്റീജ് ചിത്രമാണ് അലിഭായ്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിച്ച സിനിമയെന്ന വിശേഷണവുമായാണ് അലിഭായ് എത്തുന്നത്.
രജനീകാന്തിന്റെ ശിവാജിയെ അനുസ്മരിപ്പിക്കുന്ന വിധം അലിഭായ് റിലീസ് ഉത്സവമായി കൊണ്ടാടാന്‍ ഒരുങ്ങുകയാണ് ലാല്‍ ഫാന്‍സ് അസോസിയേഷന്‍. ആനപ്പുറത്ത് പെട്ടിയെഴുന്നെളളിപ്പും മറ്റുമായി കാര്‍ണിവല്‍ ശൈലിയിലാവും പടം തീയേറ്ററുകളിലെത്തുന്നത്.
ആഗസ്റ്റ് 15ന് 75 തീയേറ്ററുകളിലാണ് അലിഭായ് റിലീസ് ചെയ്യുന്നത്. ഇത് മലയാള സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡാണ്. ശിവജി 80 തീയേറ്ററുകളിലാണ് റിലീസ് ചെയ്തത്.


Click it and Unblock the Notifications