പേനയുടെ നിവേദ്യം....ലോഹിയുടേയും..
വളളുവനാടിന്റെ ഗ്രാമീണ ഭംഗി അമ്പലത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തുകയാണ് ലോഹിതദാസിന്റെ നിവേദ്യം. സൂപ്പര്‍താര ചിത്രങ്ങളുടെ വെടിപ്പൂരത്തിനിടയിലേയ്ക്ക് ഒരു നെയ് വിളക്കുമായി എത്തുകയാണ് ഏറെക്കാലത്തെ മൗനത്തിനു ശേഷം ലോഹിതദാസ്.
ബിഗ് ബജറ്റ് ബഹളങ്ങള്‍ക്കിടയില്‍ പുതുമുഖങ്ങളുടെ ചൈതന്യമാണ് ലോഹിയുടെ തുറുപ്പു ചീട്ട്. കാമ്പുളള കഥയും അനുഭവിച്ചു പരിചയിച്ച ജീവിതമുഹൂര്‍ത്തങ്ങളുമായി വീണ്ടുമൊരു ലോഹിച്ചിത്രം തീയേറ്ററിലെത്തുമ്പോള്‍ വിജയിക്കാതെ വയ്യ.
തീര്‍ത്തും വ്യത്യസ്തമായ ചേരുവകളാണ് ഇത്തവണ ഓണച്ചിത്രങ്ങള്‍ക്ക്. ആക്ഷനും മീശ ചുരുട്ടലും തീപ്പൊരി വാചകകങ്ങളുമായി ലാല്‍ അരങ്ങു തകര്‍ക്കുമ്പോള്‍, ഉളളുലയ്ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി. സുരേഷ് ഗോപിയാകട്ടെ, തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പില്‍. അതിനിടെ പേനയുടെ മര്‍മ്മമറിയാവുന്ന ലോഹിതദാസ്.
കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പ്രേക്ഷകന്‍ കുറിച്ചിട്ട ചിത്രങ്ങളാണ് ഒരുമിച്ച് തീയേറ്ററുകളിലെത്തുന്നത്. ആരാവും വിജയിക്കുക? കാത്തിരിക്കാം.


Click it and Unblock the Notifications