twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലിഭായി വന്നു, ഇനി ആവേശപ്പൂരം..

    By Super
    |

    ലാല്‍ ആരാധകര്‍ക്ക് ഇനി വിശ്രമമില്ലാതെ ആവേശം കൊളളാം. ഏറെ നാളായി അവര്‍ കൊതിക്കുന്ന രൂപത്തിലും ഭാവത്തിലും അലിഭായി എത്തിക്കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 75 തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം എന്ന ഖ്യാതിയോടെ അലിഭായ് പടയോട്ടം തുടങ്ങുന്നു.

    ആദ്യമായാണ് ഒരു മലയാള ചിത്രം ഇത്രയും തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 44 റിലീസ് കേന്ദ്രങ്ങളിലെ 75 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു. പലസ്ഥലത്തും തിരുവനന്തപുരത്തും എറണാകുളത്തും നാലു തീയേറ്ററുകളിലാണ് അലിഭായി റിലീസ് ചെയ്തത്. ഇത് മറ്റൊരു റെക്കോര്‍ഡാണ്.

    ബാബാ കല്യാണിക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് അലിഭായി. ആറാം തമ്പുരാനും നരസിംഹവും പോലെ തീയേറ്ററുകളെ ഇളക്കി മറിക്കുന്ന രൂപഭാവങ്ങളിലാണ് ഷാജി അലിഭായിയെ ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ ഉപയോഗിച്ച് വെളളിത്തിരയില്‍ പൗരുഷത്തിന് പുതിയ വ്യാകരണങ്ങള്‍ ചമച്ച ഷാജി കൈലാസ് എന്ന സംവിധായകന്റെ പ്രസ്റ്റീജ് ചിത്രമാണ് അലിഭായ്.

    മോഹന്‍ലാലിന് രണ്ടു നായികമാരാണ് ഈ ചിത്രത്തില്‍. ഗോപികയും നവ്യാ നായരും. സ്ക്രിപ്റ്റ് ടി എ ഷാഹിദ് വക. ഷാജിക്കു വേണ്ടി ഷാഹിദ് എഴുതിയ മോഹന്‍ലാല്‍ ചിത്രമായ നാട്ടുരാജാവിന്റെ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുണ്ട് തിരക്കഥാകൃത്ത്.

    ഓണത്തിരക്ക് പരമാവധി മുതലാക്കാനാണ് ആഴ്ചകള്‍ക്കു മുന്നേ അലിഭായ് തീയേറ്ററിലെത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    പ്രശസ്ത ഡിസൈനറായ ഗായത്രി അശോകനാണ് അലിഭായിയുടെ പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് ഷാജി കൈലാസിന്റെ ചിത്രത്തിന് ഗായത്രി പോസ്റ്റര്‍ ഡിസൈന്‍ നിര്‍വഹിക്കുന്നത്. ആക്ഷന്‍ മൂഡ് ഒട്ടും ചോരാതെ ഗായത്രിയൊരുക്കിയ അലിഭായ് പോസ്റ്ററുകള്‍ ലാലിന്റെ ആരാധകര്‍ക്ക് കിട്ടുന്ന മറ്റൊരു ഓണസമ്മാനമാണ്.

    Read more about: mammootty mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X