twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2004ല്‍ മുട്ടുകുത്തിയത് മോഹന്‍ലാല്‍

    By Staff
    |

    നരന്‍ നേടിയ വന്‍വിജയം അലിഭായി ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അലിഭായി സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.ഷാഹിദും.

    മോഹന്‍ലാല്‍- ഷാജി കൈലാസ്-ടി.എ.ഷാഹിദ് ടീമിന്റെ ഒരു ചിത്രം ഇതിനും മുമ്പും ഓണമാഘോഷിക്കാന്‍ എത്തിയിട്ടുണ്ട്- 2004ല്‍ നാട്ടുരാജാവ് എന്ന ചിത്രം. മോഹന്‍ലാല്‍- ഷാജി കൈലാസ് ചിത്രമെന്ന നിലയില്‍ വന്‍പരസ്യ പ്രചാരണങ്ങളുടെ ആരവത്തോടെയാണ് നാട്ടുരാജാവ് ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചയായപ്പോഴേക്കും ആ ആരവങ്ങള്‍ കെട്ടടങ്ങി. ഈ നാട്ടുരാജാവിനെ കണ്ടിരിക്കാനാവില്ലെന്ന് പ്രേക്ഷകര്‍ വിധിയെഴുതി.

    രഞ്ജിത്ത് ഷാജി കൈലാസിന്റെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കു വേണ്ടി രചിച്ചിട്ടുള്ള തിരക്കഥകളെയും അതിലെ സംഭാഷണരീതിയെയും അനുകരിച്ച് ടി.എ.ഷാഹിദ് തട്ടിക്കൂട്ടിയ നമ്പരുകളൊന്നും ഏശിയില്ല. മോഹന്‍ലാലിന്റെ വീരസാഹസ പ്രകടനത്തിനു വേണ്ടി മാത്രം പടച്ചുവിട്ട ചിത്രമെന്ന പേരുദോഷം പതിഞ്ഞുകിട്ടിയതോടെ നാട്ടുരാജാവ് ബോക്സോഫീസില്‍ മുടന്തിനീങ്ങി.

    പരസ്യകോലാഹലങ്ങളില്ലാതെ, വന്‍ബാനറുകളുടെയും സംവിധായകരുടെയും പരിവേഷമില്ലാതെയെത്തിയ ഒരു ചിത്രം നാട്ടുരാജാവിനെ പിന്നിലേക്ക് തള്ളിനീക്കി വിജയക്കാഴ്ചയൊരുക്കുന്നതാണ് ആ വര്‍ഷത്തെ ഓണത്തിനു കണ്ടത്. ബ്ലെസ്സി എന്ന സംവിധായകന്റെ വരവറിയിച്ച കാഴ്ച എന്ന മമ്മൂട്ടി ചിത്രം കഥ കൊണ്ടും അവതരണരീതി കൊണ്ടു മാത്രം പ്രേക്ഷകരെ ആകര്‍ഷിച്ച് വന്‍വിജയം നേടി.

    നാട്ടുരാജാവിന്റെ ടീമാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ഓണച്ചിത്രവുമായെത്തിയിരിക്കുന്നത്. ഫോര്‍മുലയില്‍ യാതൊരു മാറ്റവുമില്ല. ബോക്സോഫീസ് യുദ്ധത്തില്‍ മുന്‍കൂട്ടിയുള്ള റേറ്റിംഗ് അനുസരിച്ചാണെങ്കില്‍ വമ്പന്‍ എതിരാളികളില്ല. അലിഭായിയെ കൂടാതെ കിച്ചാമണി എംബിഎ, ഒരേ കടല്‍, നിവേദ്യം എന്നീ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിനെത്തുന്നത്. നാട്ടുരാജാവിന്റെ ദുരന്തം മറയ്ക്കാന്‍ മോഹന്‍ലാലിനും ഷാജി കൈലാസിനും അലിഭായിയിലൂടെ കഴിയുമോ? അതല്ല, കാഴ്ച പോലെ ഒരു കറുത്ത കുതിരയുടെ ഓണക്കാഴ്ചകളാവുമോ ഇത്തവണ വിശേഷം കുറിക്കുക?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X