തിയേറ്ററുകള്‍ കിടുക്കാന്‍ മമ്മൂട്ടിയുടെ രൗദ്രഭാവം

By Super

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ രണ്ടു ചിത്രങ്ങളിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്- ദി കിംഗ്, ദുബായ്. ദുബായ് വിജയമായില്ലെങ്കിലും ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് മമ്മൂട്ടിയുടെ തീപാറുന്ന ഡയലോഗുകളിലൂടെ തിയേറ്ററുകളില്‍ ആരവമുയര്‍ത്തിയ ചിത്രമായിരുന്നു.

കിംഗ് പോലെ മമ്മൂട്ടിക്കായി എരിവുള്ള ഡയലോഗുകള്‍ നിരത്തിവച്ച ഒരു ത്രില്ലര്‍ രഞ്ജി പണിക്കരുടെ തൂലികയില്‍ പിന്നീട് പിറന്നില്ല. ജോഷി സംവിധാനം ചെയ്ത ദുബായില്‍ അത്തരമൊരു ശ്രമം രഞ്ജി നടത്തിയെങ്കിലും നനഞ്ഞ പടക്കം പോലെ എങ്ങുമെത്താതെ പോയി ആ ചിത്രം.

ദുബായ്, പ്രജ തുടങ്ങിയ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ ചില ചിത്രങ്ങളുടെ പരാജയം ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. പിന്നീട് രഞ്ജി ഒരു തിരിച്ചുവരവ് നടത്തിയത് അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലൂടെയാണ്. അതോടെ രഞ്ജി തിരക്കഥാകൃത്തിന്റെ കുപ്പായത്തിനു മുകളില്‍ സംവിധായകന്റെ ഓവര്‍കോട്ടുമണിഞ്ഞു.

രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. ചിത്രത്തിന്റെ പേര് രൗദ്രം. പതിവ് പോലെ സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ ഓര്‍മിപ്പിക്കുന്ന കുറെ മുഹൂര്‍ത്തങ്ങള്‍ ഒട്ടിച്ചുവച്ച് രഞ്ജി പണിക്കര്‍ ഒരുക്കുന്ന ത്രില്ലറായിരിക്കും രൗദ്രവും.

ചാട്ടുളി പോലെ സംഭാഷണങ്ങള്‍ എയ്യുന്നതില്‍ മമ്മൂട്ടിക്കുള്ള കഴിവ് പരമാവധി പ്രയോജനപ്പെടുത്തും വിധമാവും രഞ്ജി പണിക്കര്‍ ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. ദുബായ് എന്ന ദുരന്തം മറന്ന് കിംഗിന്റെ വിജയമാരിക്കും രഞ്ജിക്ക് അതിന് പ്രചോദനമാവുക.

Read more about: mammootty renji panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X