TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലാലിന് കോമഡി മതി
മമ്മൂട്ടി കോമഡി മതിയാക്കിയപ്പോള്‍ മോഹന്‍ലാലിന് കോമഡി മതിയെന്ന നിലയിലാണ്. ഛോട്ടാ മുംബൈയും ഹലോയും സൂപ്പര്‍ഹിറ്റുകളായതോടെ കോമഡി ശൈലിയില്‍ കഥ പറയുന്ന സിനിമയാണെങ്കില്‍ സംവിധായകന് ആരായിരുന്നാലും ഡേറ്റ് നല്‍കുകയാണ് മോഹന്‍ലാല്‍.
രാജമാണിക്യം, തുറുപ്പുഗുലാന്‍, തൊമ്മനും മക്കളും, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി കോമഡി പരീക്ഷിച്ചപ്പോള്‍ ആ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി. പ്രേക്ഷകര്ക്കിപ്പോഴിഷ്ടം തന്റെ ഇത്തരം വേഷങ്ങളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി അത്തരം വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തു.
മനോരോഗം പിടികൂടിയ അധോലോക നായകന് ഭാര്‍ഗവനായി മമ്മൂട്ടി കോമഡി കളിച്ചപ്പോള്‍ കീര്‍ത്തിചക്രയിലെ സൈനിക ഓഫീസറായി മോഹന്‍ലാല്‍ ഗൗരവമാര്ജിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു ചലച്ചിത്ര കൗതുകം. തട്ടുപൊളിപ്പന്‍ കോമഡി വേഷങ്ങളോട് മമ്മൂട്ടി കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിച്ചു. ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ചിരിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ അത്തരം വേഷങ്ങളില്‍ നിന്ന് പൂര്‍ണമായി മാറിനിന്നു.
മായാവിയോടെ കോമഡി വേഷങ്ങളുടെ തനിയാവര്‍ത്തനം മമ്മൂട്ടി മതിയാക്കിയ മട്ടാണ്. അതേ സമയം മോഹന്‍ലാല്‍ വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്തിയിരിക്കുന്നു.