കീര്‍ത്തിചക്രയെ നേരിടാന്‍ മഹാസമുദ്രം
കഴിഞ്ഞ വര്‍ഷവും മോഹന്‍ലാലിന്റെ രണ്ടു ചിത്രങ്ങള്‍ ഇതുപോലെ പരസ്പരം മത്സരിച്ചിരുന്നു. 2006 ജൂലൈയില്‍ റിലീസ് ചെയ്ത കീര്‍ത്തിചക്ര സൂപ്പര്‍ഹിറ്റായി പ്രദര്‍ശിപ്പിച്ചുവരുമ്പോഴാണ് ആഗസ്തില്‍ ഓണച്ചിത്രമായി മഹാസമുദ്രമെത്തിയത്.
കഴിഞ്ഞ തവണ അഞ്ച് ഓണച്ചിത്രങ്ങളാണുണ്ടായിരുന്നത്. അതിനാല്‍ മഹാസമുദ്രത്തിന്റെ റിലീസിംഗിനായി മികച്ച കളക്ഷനോടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കീര്‍ത്തിചക്രയുടെ പ്രദര്‍ശനം പല തിയേറ്ററുകളിലും നിര്‍ത്തിവയ്ക്കേണ്ടിവന്നു. ചില റിലീസിംഗ് കേന്ദ്രങ്ങളില്‍ കീര്‍ത്തിചക്ര ഓണത്തിനും പ്രദര്ശനം തുടരുകയും ചെയ്തു.
മഹാസമുദ്രം വിജയമാവാതെ പോയപ്പോള്‍ ആ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി കീര്‍ത്തിചക്ര പല തിയേറ്ററുകളിലും മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റ് കീര്‍ത്തിചക്രയായിരുന്നു.
ഇത്തവണ ഇതിനകം ഹലോ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ലാലിന്റെ ആരാധകരെ രസിപ്പിക്കാനുള്ള എല്ലാ നമ്പരുകളുമായിയെത്തുന്ന അലിഭായി ഹലോയെ വെല്ലുമോയെന്നാണ് ഇനിയറിയേണ്ടത്.


Click it and Unblock the Notifications