നയന്‍ വന്നു, മമ്മൂട്ടിയുടെ മിഷന്‍ പാതിവഴിയില്‍

By Staff

ജൂലൈയില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഹലോയും അറബിക്കഥയും മാത്രമാണ് ഇപ്പോഴും എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും നാല് ഷോയും പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. ദിലീപിന്റെ ജൂലൈ നാല്, മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സ് എന്നീ ചിത്രങ്ങള്‍ പല റിലീസിംഗ് കേന്ദ്രങ്ങളിലും പ്രദര്‍ശനം മതിയാക്കി.

നയന്‍താരയുടെ തെലുങ്ക് ചിത്രം ദുബായ് സീനു മലയാളത്തില്‍ മൊഴി മാറ്റവുമായെത്തിയപ്പോള്‍ കളക്ഷന്‍ കുറഞ്ഞ ജൂലൈ നാലിന്റെ പ്രദര്‍ശനം മതിയാക്കാന്‍ ചിലയിടങ്ങളില്‍ തിയേറ്ററുടമകള്‍ തീരുമാനിച്ചു. ചില റിലീസിംഗ് കേന്ദ്രങ്ങളില്‍ മിഷന്‍ 90 ഡേയ്സായിരുന്ന നയന്‍താരക്കായി വഴിമാറികൊടുത്തത്.

നയന്‍സ് നയനങ്ങള്‍ക്ക് ഉത്സവം പകരുന്നുവെന്ന പരസ്യവാചകവുമായെത്തിയ ചിത്രത്തിന്റെപോസ്റ്ററുകള്‍ തന്നെ പ്രേക്ഷകരെ പ്രലോഭിപ്പിക്കുന്നതായിരുന്നു. തിയേറ്ററിലേക്ക് വരൂ, കൂടുതല്‍ കാണാമെന്ന കണ്ണിറുക്കി കാണിച്ചുള്ള ക്ഷണമാണ് പോസ്റ്ററുകളിലെ നയന്‍സിന്റെ പോസുകളില്‍. നയനാനന്ദം പകരുന്ന നയന്‍സിനെ കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ പ്രവഹിച്ചു.

ഒരു നടിക്ക് സിനിമ വിജയിപ്പിക്കാനാവുമോയെന്ന് ഒരിക്കല്‍ മമ്മൂട്ടിയാണ് ചോദിച്ചത്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുള്ള നയന്‍താര തന്നെ ആ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുന്നു!

കാണാന്‍ കൊള്ളാവുന്ന രസികന്‍ ചിത്രങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഷക്കീല തരംഗം മലയാളക്കരയില്‍ ആഞ്ഞടിച്ചതിനെ ഓര്‍മിപ്പിക്കുന്നു മമ്മൂട്ടി, ദിലീപ് സിനിമകളുടെ പ്രദര്‍‍ശനം അവസാനിപ്പിച്ച ഈ നയന്‍സ് മാജിക്.

വാല്‍ക്കഷ്ണം- ഒന്നു മനസുവച്ചാല്‍ മലയാളത്തിലെ മറ്റ് മുന്‍നിര നടിമാര്‍ക്കും കാണിക്കാവുന്നതേയുള്ളൂ നയന്‍സിന്റെ ഈ മാജിക് വിദ്യ. പക്ഷേ നയന്‍സാവാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X