ഇതേതു ഭീഷ്മര്‍?
സിബി മലയിലും ലോഹിതദാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചിത്രത്തിന് ഒടുവില്‍ പേര് പ്രഖ്യാപിച്ചു- ഭീഷ്മര്‍.
2008ലെ മോഹന്‍ലാലിന്റെ പ്രൊജക്ടുകളിലൊന്നായിരിക്കും ഭീഷ്മര്‍. ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്.
ഭീഷ്മര്‍ എന്നൊരു ചിത്രം ലോഹിതദാസ് മുമ്പ് അനൗണ്‍സ് ചെയ്തിരുന്നതാണ്. മോഹന്‍ലാല്‍ നായകനായ കന്മദത്തിനു ശേഷം ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലായിരുന്നു അന്നത്തെ പ്രഖ്യാപനം. പിന്നീടാ പ്രൊജക്ടിനെ കുറിച്ച് ഒന്നും കേട്ടില്ല.
ഇപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീഷ്മര്‍ എന്ന പേര് ലോഹിതദാസ് നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഏതായാലും ദശരഥവും കിരീടവും പോലെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒരു ചിത്രമാവുമെന്നു മാത്രം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
പല അവസരങ്ങളിലായി ലോഹിതദാസിന്റെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് ഭീഷ്മര്‍ എന്ന പേര് കേട്ടിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്തിരിക്കുന്ന ഭീഷ്മര്‍ക്ക് നടക്കാതെ പോയ പഴയ ഭീഷ്മര്‍ പ്രൊജക്ടുകളുമായി വല്ല ബന്ധവുമുണ്ടോ?


Click it and Unblock the Notifications