മമ്മൂട്ടിയെ മാറ്റി ലാലിനെ ഭീഷ്മരാക്കിയോ?
മഹാഭാരത കഥയിലെ ഭീഷ്മാചാര്യരെ കുറിച്ചൊരു ചിത്രം ചെയ്യുന്നതായി വര്‍ഷങ്ങള്‍ക്കു മുമ്പ് ലോഹിതദാസ് പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയാവും ചിത്രത്തില്‍ നായകനാവുകയെന്നും ഭീഷ്മരായി അഭിനയിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ മലയാളത്തിലില്ലെന്നും ലോഹിതദാസ് പറഞ്ഞിരുന്നു.
പിന്നീട് ആ പ്രൊജക്ടിനെ കുറിച്ച് ഒന്നും കേട്ടില്ല. കുറച്ചു കാലത്തിനു ശേഷം ഭീഷ്മര്‍ എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ലോഹിതദാസ് അറിയിച്ചു. മോഹന്‍ലാലായിരിക്കും നായകനെന്നും പ്രഖ്യാപനമുണ്ടായി.
മഹാഭാരതത്തിലെ ഭീഷ്മര്‍ കേന്ദ്രകഥാപാത്രമായി വരുന്ന ഒരു ചിത്രമൊരുക്കുന്നതായി നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഭീഷ്മര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഭീഷ്മരെ കുറിച്ചുളളതാണോ, എങ്കില്‍ മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ നായകനാക്കിയതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങള്‍ ലോഹിതദാസ് വ്യക്തമാക്കേണ്ടതായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരല്ലാതെ മറ്റു വിശദാംശങ്ങളൊന്നും അറിയിച്ചില്ല.
പിന്നീട് ആ ചിത്രത്തെ കുറിച്ചും ഒന്നും കേള്‍ക്കാതായി. ഇപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥയെഴുതുന്ന ലോഹിതദാസ് ഭീഷ്മര്‍ എന്ന പേര് അതിനു നല്‍കിയിരിക്കുന്നു. ഇപ്പോഴും കഥയെ കുറിച്ചൊന്നും ലോഹിതദാസ് വ്യക്തമാക്കുന്നില്ല.


Click it and Unblock the Notifications











