ഓണച്ചിത്രങ്ങളുടെ റിലീസിംഗ് മാറ്റി

By Super

ഓണച്ചിത്രമായ അലിഭായി ആഗസ്ത് 15ന് തിയേറ്ററുകളിലെത്തിയെങ്കിലും മറ്റ് ഓണച്ചിത്രങ്ങളുടെ റിലീസിംഗ് ഇനിയും വൈകും. ഓണത്തിനെത്തുന്ന മറ്റു ചിത്രങ്ങളുടെ റിലീസിംഗ് തീയതി നീട്ടി.

ആഗസ്ത് 23ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന മമ്മൂട്ടിയുടെ ഒരേ കടല്‍ ഉത്രാടനാളായ ആഗസ്ത് 26ന് മാത്രമേ തിയേറ്ററുകളിലെത്തുകയുള്ളൂ. ലോഹിതദാസ് സംവിധാനം ചെയ്ത പുതുമുഖ ചിത്രമായ നിവേദ്യം തിരുവോളനാളായ ആഗസ്ത് 27ന് റിലീസ് ചെയ്യും.

ബ്ലാക്ക് ക്യാറ്റ് ആണ് സുരേഷ് ഗോപിയുടെ ഓണച്ചിത്രം. ബ്ലാക്ക് ക്യാറ്റ് ആഗസ്ത് 24ന് തിയേറ്ററുകളിലെത്തും. ചിത്രം ആഗസ്ത് 18ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

സാധാരണ ഓണസീസണിലുണ്ടാവുന്നതു പോലെ കടുത്ത മത്സരമൊന്നും ഇത്തവണയുണ്ടായില്ലെന്ന് സിനിമകളുടെ സ്വഭാവം വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ ചിത്രമായ അലിഭായിക്ക് ആദ്യനാളുകളില്‍ അനുഭവപ്പെട്ട കനത്ത തിരക്ക് ഇപ്പോഴില്ല. മമ്മൂട്ടിയുടെ ഒരേ കടല്‍ സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ചിത്രമായതിനാല്‍ ആ ചിത്രത്തിനും പ്രേക്ഷകരുടെ തിരക്ക് അനുഭവപ്പെടാനിടയില്ല.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X