മീരയില്ലാതെന്ത് ഉത്സവം?
അന്യഭാഷയില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം മലയാളത്തിലെത്തുന്ന നടിയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ മീരാ ജാസ്മിന്‍. 2006ല്‍ രസതന്ത്രം, 2005ല്‍ അച്ചുവിന്റെ അമ്മ, 2004ല്‍ പാಠം ഒന്ന് ഒരു വിലാപം.... മലയാളത്തില്‍ വളരെ സെലക്ടീവായിരുന്നു മീര.
ഇഷ്ടപ്പെട്ട വേഷങ്ങള്‍ മാത്രമേ മീര സ്വീകരിച്ചിരുന്നുള്ളൂ. കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ സൂപ്പര്‍താര ചിത്രമായാലും മീര വേണ്ടെന്നുവച്ചു. മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ മീര അത്തരത്തില്‍ വേണ്ടെന്നുവച്ച ഒരു ചിത്രമാണ്.
എന്നാല്‍ 2007ല്‍ മീര മലയാളത്തില്‍ സജീവമാവുന്നതാണ് കണ്ടത്. അന്യഭാഷയില്‍ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടല്ല മീര ഇടയ്ക്കിടെ മലയാളത്തിലെത്തുന്നത്. ഇഷ്ടപ്പെട്ട വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാനായി അന്യഭാഷയിലെ ഏതു തിരക്കും മാറ്റിവയ്ക്കാമെന്ന് മീര തന്നെ പറയുന്നു.
ഈ വര്‍ഷം മലയാളത്തില്‍ ഉത്സവങ്ങളുടെ കൂട്ടുകാരിയാണ് മീര. എല്ലാം ഉത്സവസീസണുകളിലെയും ചിത്രങ്ങളില്‍ നായികയായി മീരയുടെ സാന്നിധ്യമുണ്ട്.


Click it and Unblock the Notifications