മീര കടലിലും കല്‍ക്കത്തയിലും
ഇത്തവണ വിഷുച്ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയ വിനോദയാത്രയിലെ നായിക മീരാ ജാസ്മിനായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രത്തിലും മീര ഭാഗ്യനായികയായി. ഒരു ഇടവേളക്കു ശേഷം മീര ദിലീപിനൊപ്പം അഭിനയിച്ചപ്പോള്‍ അത് ഒരു ഇടവേളക്കു ശേഷം ദിലീപിനു കിട്ടുന്ന സൂപ്പര്‍ഹിറ്റായി.
വിഷുസീസണില്‍ ഏറ്റവും വലിയ വിജയം കൊയ്ത ചിത്രത്തിലെ നായികയായ മീരയുടെ സാന്നിധ്യം ഓണത്തിനുമുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടലില്‍ മമ്മൂട്ടിയുടെ നായികയാണ് മീരാ ജാസ്മിന്‍. മമ്മൂട്ടിക്കൊപ്പം മീര അഭിനയിക്കുന്നത് ആദ്യം.
മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഓണച്ചിത്രത്തില്‍ മീരാ ജാസ്മിന്‍ നായികയാവുന്നത്. ഇതിനു മുമ്പ് 2003ല്‍ സ്വപ്നക്കൂടാണ് മീര നായികയായ ഓണച്ചിത്രം.
ഓണത്തിനു ശേഷം അടുത്ത ഉത്സവകാലമായ റംസാനും മീര ഒരു സാന്നിധ്യമാവാന്‍ മലയാളത്തിലെത്തുന്നു. വിനോദയാത്രക്കു ശേഷം ദിലീപിനൊപ്പം മീര അഭിനയിച്ച കല്‍ക്കത്താ ന്യൂസ് തിയേറ്ററുകളിലെത്തുന്നത് റംസാന്‍-ദീപാവലി ചിത്രമായാണ്. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെയാണ് മീരക്കു ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications