ലാലേട്ടനെ പതൊന്പതാം പടിയില്‍ കാണുമോ?
എംടി വാസുദേവന്‍ നായരുടെ കഥയെ ആസ്‌പദമാക്കി ഭരത് ബാല നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകുമോ? നയന്‍റ്റീന്‍ത്ത് സ്റ്റെപ് എന്നാണ് ചിത്രത്തിന്‍റെ പേര്.
കമലഹാസനെ നായകനാക്കാനായിരുന്നു ബാലയുടെ ആഗ്രഹമെങ്കിലും കമല്‍ അത്ര താല്‍പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്നാണ് ബാല മോഹന്‍ലാലിനെ സമീപിച്ചിരിക്കുന്നത്.
നായകനാരെന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുവെങ്കിലും നായികയെ ബാല കണ്ടെത്തി കഴിഞ്ഞു. അസിനാണ് പ്രധാന സ്‌ത്രീ കഥാപാത്രം.
സൂര്യയോടൊപ്പമുളള വേല്‍ അമീര്‍ഖാന്റെ നായികയായ ഗജനി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് അസിന്‍. ഇവ പൂര്‍ത്തിയായാല്‍ പത്തൊന്പതാം പടിയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വാര്‍ത്ത. ഇതിന് പുറമേ നായകനടന്‍റെ കോള്‍ ഷീറ്റും ചിത്രീകരണ തീയതിയെ ബാധിക്കും.


Click it and Unblock the Notifications