സിമ്രാന്റെ ഹൃദയമിടിപ്പ് ശക്തമായതെപ്പോള്‍
ഹാര്‍ട്ട് ബീറ്റ്‌സ് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലുദിച്ച രണ്ട് ചോദ്യങ്ങള്‍ ഇവയാണ്- ചിത്രത്തില്‍ മൊത്തം നിലനിന്ന് ആശയകുഴപ്പം എന്താണെന്നും ഈ ചിത്രത്തില്‍ എയ്‌ഡ്‌സ് രോഗിയുടെ റോളില്‍ അഭിനയിക്കാന്‍ സിമ്രാന്‍ തയ്യാറായതിന് കാരണവും.
ഇതില്‍ രണ്ടാമത്തെതിന് സിമ്രാന്‍ തന്നെ ഉത്തരം നല്‍കി. താന്‍ അഭിനയിച്ച കഥാപാത്രത്തെ കുറിച്ച് സിമ്രാന് അറിവുണ്ടായിരുന്നില്ലത്രേ. ചിത്രം കണ്ട് ചില സുഹൃത്തുക്കള്‍ വിളിച്ച എന്തിന് എയ്‌ഡ്‌സ് രോഗിയുടെ റോള്‍ സ്വീകരിച്ചുവെന്ന് ചോദിച്ചപ്പോള്‍ സിമ്രാന്‍ ഞെട്ടിപോയത്രേ.
അപ്പോഴാണ് ഹാര്‍ട്ട് ബീറ്റ്‌സില്‍ താന്‍ അഭിനയിച്ച് കഥാപാത്രം എയ്‌ഡ്‌സ് രോഗിയുടെതാണെന്ന് മനസ്സിലായതെന്ന് സിമ്രാന്‍ പറയുന്നു. നായകനായ ഡോക്ടര്‍ പ്രണയത്തിലാവുന്ന നിഗൂഡത നിറഞ്ഞ സ്‌ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്നാണ് ഞാന്‍ കരുതിയത്. അപ്രകാരമായിരുന്നു എന്നോട് പറഞ്ഞത്. എന്നാല്‍ ഈ കഥാപാത്രം എച്ചഐവി ബാധിതായാണെന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല.
എന്നെ പറഞ്ഞു കേള്‍പ്പിച്ച തിരക്കഥയില്‍ നിന്ന് വളരെ വ്യത്യസ്‌തമായിരുന്നു സ്‌ക്രിപ്‌റ്റ്. എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറായത്. സ്‌ക്രിപറ്റില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ സംവിധായകന്‍ ചിത്രീകരിക്കുന്നതായി കണ്ടപ്പോള്‍ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയെന്നും സിമ്രാന്‍ പറഞ്ഞു.
എന്തായാലും ഹാര്‍ട്ട് ബീറ്റ്സ് സിമ്രാന്‍റെ ഹൃദയസ്പന്ദന നിരക്ക് ഉയര്‍ത്തിയ മട്ടാണ്. ഇപ്പോള്‍ ഹാര്‍ട്ട് ബീറ്റ്‌സിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ് കൊടുക്കാനുളള നീക്കത്തിലാണ് താരസുന്ദരി. വിനു ആനന്ദ് സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രമാണിത്.


Click it and Unblock the Notifications